OVS - Latest NewsOVS-Kerala News

പെരുമ്പാവൂർ പള്ളി കേസ് വിധി യാക്കോബായ വിഭാഗത്തിൻ്റെ പ്രതീക്ഷ തകർക്കുന്നു.

പെരുമ്പാവൂർ ബെഥേൽ സൂലോക്കോ ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തികൊണ്ടുണ്ടായ പെരുമ്പാവൂർ മുൻസിഫ് കോടതി വിധിയെ തുടർന്ന് തുടർച്ചയായ 7 ആഴ്ചകളിൽ ഓർത്തഡോക്സ് സഭയുടെ അംഗങ്ങളെ യാക്കോബായ വിഭാഗം പള്ളിയിൽ പ്രവേശിപ്പിക്കാതെ ഗേറ്റിൽ തടയുകയുണ്ടായി. അതുവരെ രണ്ടു കൂട്ടരും ദിവസേന ആരാധന നടത്തിക്കൊണ്ടിരുന്നു എന്നത് പോലും പരിഗണിക്കാതെയാണ് വിഘടിത വിഭാഗം ഇൗ നടപടി സ്വീകരിച്ചത്. നിയമത്തെ കാറ്റിൽ പറത്തുന്ന മണി പവറും മസിൽ പവറും ആണ് ഇവിടെയും അവർ പുറത്തെടുത്തത്.

7 ആഴ്ച ഓർത്തഡോക്സ് സഭാംഗങ്ങളെ ഗേറ്റിൽ തടഞ്ഞതിനെ തുടർന്ന് മാർച്ച് 23 ശനിയാഴ്ച വികാരി ഉൾപ്പെടെ 19 പേർ പള്ളി പൂമുഖത്തു പ്രവേശിക്കുകയും സഹന സമരം ആരംഭിക്കുകയും ചെയ്തു. ഈ സമരം പരി. സഭ ഏറ്റെടുക്കുകയും ചെയ്തു. കളക്ടറേറ്റിൽ നടന്ന ചർച്ചക്കൊടുവിൽ ഇരു കൂട്ടർക്കും 3 മണിക്കൂർ വീതം ആരാധനക്ക് സമയം അനുവദിച്ചതിനെ തുടർന്ന് മാർച്ച് 26 ചൊവ്വാഴ്ച സഹന സമരം അവസാനിപ്പിച്ചു. ദൈവം കൃപയാൽ മാർച്ച് 27-നു റീസിവരെ നിയമിച്ചു കോടതി ഉത്തരവുണ്ടായി. എന്നാൽ മെയ് 3 -നു receiver ചാർജ് ഏറ്റെടുക്കുന്നത് വരെ ഇരു കൂട്ടരും അവർക്കു അനുവദിച്ച സമയത്തു ആരാധന നടത്തി പോന്നു.

ഓർത്തഡോക്സ് സഭാംഗങ്ങൾ ആരാധനക്ക് കയറുന്നതിനെ തടഞ്ഞ സമയത്ത് പറവൂർ ജില്ലാ കോടതിയിൽ OS 3/18- ൽ IA 234/19 നമ്പർ ആയി Receiver Petition ഫയൽ ചെയ്യുകയും 2019 march 27-നു Receiver-നെ അനുവദിച്ചു വിധി വരികയും ഉണ്ടായി. അതോടു കൂടി റിസീവർ വന്നു ചാർജ് എടുക്കുന്നത് വരെ താല്ക്കാലിക സംവിധാനം തുടരുകയും മെയ് 3- നു ശേഷം യാക്കോബായ വിഭാഗം പള്ളിയിൽ നിന്ന് ഇറങ്ങി തരികയും ചെയ്തു. ഓർത്തഡോക്സ് സഭ മാത്രമെ ഇപ്പോൽ പള്ളിയിൽ ആരാധന അർപ്പിക്കുന്നുള്ളു. അതുകൂടാതെ 47 വർഷത്തിന് ശേഷം ആദൃമായി നമുക്ക് ഒരു വിവാഹ കൂദാശ നടത്തുവാനും സാധിച്ചു. വിവാഹത്തിന് അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമനസ്സുകൊണ്ട് മുഖ്യ കാർമികത്വം വഹിക്കുകയുമുണ്ടായി.

May മാസം 3-നു receiver charge എടുത്തതിനെ തുടർന്ന് ഉണ്ടായ അനുകൂല സാഹചര്യത്തിൽ ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത പള്ളിയിൽ എഴുന്നള്ളുകയും വി. കുർബ്ബാന അർപ്പിച്ചു അനുഗ്രഹിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ യാക്കോബായ വിഭാഗം പള്ളി കോമ്പൗണ്ടിൽ ഉള്ള മാർ കൗമ സ്റ്റഡി സെന്ററിൽ കുർബാന അർപ്പിച്ചു വരുന്നു. അവിടെനിന്നും അവരെ പൂർണമായി മാറ്റുന്നതിനാവശ്യമായ നടപടികൾ നടന്നു വരുന്നു.

അതേസമയം പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തിയ മുൻസിഫ്‌ കോടതി വിധിയ്ക്കെതിരെ യാക്കോബായ വിഭാഗം ബഹു സബ് കോടതിയിൽ CMA 1/2019 and 3/2019 ഫയൽ ചെയ്യുകയും എന്നാൽ സബ് കോടതി ജൂൺ 26-ന് മുൻസിഫ് കോടതി ഉത്തരവ് ശെരി വെയ്ക്കുകയും യാക്കോബായവിഭാഗത്തിൻ്റെ അപ്പീൽ തള്ളി ഉത്തരവാകുകയു ഉണ്ടായി. ഇത് സൂചിപ്പിക്കുന്നത് തന്നെ സുപ്രീം കോടതിയുടെ 2017 ജൂലൈ 3 വിധിയ്ക്കെതിരെ ഒരു കോടതിയിലും വിധി ഉണ്ടാകുകയില്ല എന്നാണ്. ഇനിയെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാൻ യാക്കോബായ വിഭാഗത്ത് നിൽക്കുന്ന വിശ്വാസികൾ ശ്രമിക്കുന്നത് ഭാവി തലമുറക്ക് കേസുകളുടെ പിറകെ പോകാതെ നല്ല ക്രിസ്തീയ സാക്ഷ്യം സമൂഹത്തിൽ നൽകുന്നതിന് സഹായകരമാകും എന്നാണ് ഓർമ്മിപ്പിക്കുവാനുള്ളത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

സഭാ ഭിന്നിപ്പും പെരുമ്പാവൂർ പള്ളിയും