OVS - Latest NewsOVS-Kerala News

കോട്ടൂർ പള്ളി കൂദാശക്കൊരുങ്ങുന്നു

കൊച്ചി: പുനർ നിർമ്മിച്ച കോട്ടൂർ സെന്റ്.ജോർജ് ഓർത്തഡോക്സ്‌ പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഏപ്രിൽ 25, 26 തീയതികളിൽ നടക്കും.കൂദാശ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മീകത്വം വഹിക്കും. ഡോ.മാത്യൂസ് മാർ സേവേറിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ് തുടങ്ങിയ  മെത്രാപ്പോലീത്തമാർ സഹകാർമ്മീകരാകും. 25-ന്  4.30- മണിക്ക്  കോലഞ്ചേരി പള്ളിയിൽ നിന്ന് പരി. കാതോലിക്കാ ബാവയേയും  അഭിവന്ദ്യ പിതാക്കന്മാരെയും നൂറ് കണക്കിന്  വാഹനങ്ങളുടെ അകമ്പടിയോടെ  ആനയിക്കുന്നു. 5 മണിക്ക് കോട്ടൂരിൽ  സ്വീകരണം, 6 മണിക്ക്  സന്ധ്യാ പ്രാർത്ഥന, 7 മണിക്ക്  കൂദാശയുടെ ഒന്നാം ഭാഗം. 26 -ന് 6 മണിക്ക് പ്രഭാത നമസ്കാരം, 6. 30 മണിക്ക് കൂദാശയുടെ ഒന്നും രണ്ടും ഭാഗങ്ങൾ, 8.30 മണിക്ക് കുർബ്ബാന, 10.30 പൊതു സമ്മേളനം.

എ.ഡി നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ കോട്ടൂർ പള്ളി മലങ്കര സഭയിലെ ഏറ്റവും പുരാതന ദേവാലങ്ങളിൽ ഒന്നാണ്. പിറവം കടമറ്റം  ഇടവകകളുടേയും  പിരിഞ്ഞപ്പോൾ നിലവിൽ കോലഞ്ചേരി ഇടവകയുടെ കീഴിലാണ്. മലങ്കര സഭ പിതാക്കന്മാർ ദീർഘകാലം കോലഞ്ചേരി പള്ളിയിലും കോട്ടൂർ പള്ളി കേന്ദ്രീകരിച്ചുമാണ്  ഭരണം നടത്തിയത്. കോലഞ്ചേരി ഇടവകയുടെ ആരുമ സന്താനം ഒന്നാം കാതോലിക്കായായിരുന്ന പുണ്യശ്ലോകനായ പരി. മുറിമറ്റത്തിൽ ബാവയും ഇവിടം ആസ്ഥാനമാക്കിയാണ് കലുഷിതമായ സഭ അന്തരീക്ഷത്തിൽ ഭരണം നിർവ്വഹിച്ചത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കോട്ടൂര്‍ പള്ളി – തലപ്പള്ളികളുടെ തലപ്പള്ളി