പരിശുദ്ധ സഭയുടെ വാർഷിക എപ്പിസ്കോപ്പൽ സുന്നഹദോസിന് തുടക്കംകുറിച്ചു
വ്യത്യസ്ത സമീപനം പുലര്‍ത്തുന്നവരുമായി സഹിഷ്ണതാഭാവത്തോടെയും സമചിത്തതയോടെയും സഹകരിച്ച് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ. സാക്ഷ്യത്തിന്‍റെ പാതയില്‍ ഐക്യത്തോടെ മുന്നേറണമെന്നും കാലഘട്ടത്തിന്‍റെ മൂല്യച്യുതി ബാധിക്കാതെ ദൗത്യനിര്‍വ്വഹണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ നയിച്ച ധ്യാനത്തോടെ ആരംഭിച്ച യോഗത്തില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുന്നഹദോസ് സമ്മേളനം ഫെബ്രുവരി 27-ന് പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ പെരുന്നാളോടെ സമാപിക്കും