OVS - Latest NewsOVS-Kerala News

മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവ്

തൃശൂർ: തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും

1953 -ൽ സ്ഥാപിച്ചതാണ് ഈ പള്ളി 1995-ലെ സുപ്രിം കോടതി വിധി പ്രകാരം മലങ്കര സഭയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊണ്ട പള്ളിയാണ് എന്നാൽ 2002-ൽ ഏതാനും പേർ ചേർന്ന് ഒരു വിഘടിത ഗ്രൂപ്പ് ഉണ്ടാക്കുകയും, സമാധാന നീക്കത്തെ എതിർക്കുകയും അന്നത്തെ രാഷ്ട്രിയ, ഉദ്യോഗസ്ഥ തലത്തിലുള്ള അവിഹിത ബന്ധങ്ങൾ ഉപയോഗിച്ച് പള്ളി കൈവശപ്പെടുത്തുകയുമാണ് ഉണ്ടായത്.

45- വർഷത്തോളം ഈ പള്ളിയിൽ കുർബാന ചൊല്ലിയ വൈദികനെയും സമാധനത്തിനു വേണ്ടി നിലകൊണ്ട വിശ്വാസികളെയും ഇറക്കിവിടുകയും, പിന്നിട് 7 വർഷക്കാലം ശവസംസ്കാരം നടത്താൻ പോലും വിഘടിത വിഭാഗം അനുവദിച്ചില്ല. 1964-ലെ ഈ പള്ളിയുടെ പൊതുയോഗം 1934-ലെ ഭരണ ഘടന അംഗീകരിച്ചിട്ടുള്ളതാണ്. 2000-ൽ ഈ പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപെടണമെന്ന ആവശ്യത്തിൽ കൊടുത്ത ‘കേസ് Sec 92 ഇല്ല എന്ന കാരണത്താൽ തള്ളി പോയിരുന്നു. വീണ്ടും 2007 ഡിസംബർ മാസം തൃശൂർ മുൻസിഫ് കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്യുകയും IA -യിൽ (സെമിത്തേരി വിഷയം) നമുക്ക് വിധി അനുകൂലമാകുകയും, സബ് കോടതി വിധി ശരിവക്കുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ IA-ൽ തീർപ്പുകൽപിക്കാൻ ആവശ്യപ്പെട്ടു തൃശുർ ജില്ലാ കോടതിയിലേക്ക് തിരിച്ചയച്ചു. തുടർന്ന് പള്ളിക്കോടതിയിലേക്ക് 2008-ൽ കേസ് Transfer ആകുകയും Sec 92 ഈ പള്ളിക്ക് ബാധകം അല്ല എന്ന് നമുക്ക് വിധി കിട്ടുകയും ഹൈക്കോടതിയിൽ അവരുടെ അപ്പിലും, റിവ്യു തള്ളുകയും ചെയ്തു. തുടർന്ന് OS -ൽ രണ്ടു പ്രാവശ്യം നമ്മൾ വാദം നടത്തിയെങ്കിലും എതിർവിഭാഗം മറുപടി പറയാതെ ഒഴിഞ്ഞു മാറി 10 വർഷത്തോളം കേസ് തള്ളി നീക്കി 5-മത്തെ ജഡ്ജിയാണ് കേസ് വാദം കേട്ട് വിധി പറഞ്ഞത്.

സ്വഭവനം പോലെ ജിവിച്ച, മാമോദീസ മുങ്ങിയ, പതിറ്റാണ്ടുകളോളം ആരാധിച്ച സ്ഥലത്തു നിന്നും ഒറ്റ രാത്രി ഇറക്കി വിട്ടപ്പോൾ എകരും നിന്ദ്യരും, പരിഹാസ്യരുമായി അലഞ്ഞ ഓർത്തഡോക്സ്‌ സഭാംഗങ്ങൾക്കു നീണ്ട 16 വർഷo നീണ്ട പോരാട്ടത്തിന് ശേഷം നീതി ലഭിച്ചിരിക്കുന്നു. ഇതിൻ്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി