OVS - Latest NewsOVS-Kerala News

മട്ടാഞ്ചേരി കൂനന്‍ കുരിശ് പളളിക്ക് ദേശീയ പൈത്യക പുരസ്കാരം

ന്യൂഡല്‍ഹി:- ഇന്‍ഡ്യയിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ ന്യൂഡല്‍ഹി ടെലിവിഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ പൈത്യക വാസ്തുശില്പ അവാര്‍ഡ്  ഭാരത നസ്രാണികളുടെയും സ്വാതന്ത്ര്യത്തിന്‍റെ പ്രതീകവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വത്വബോധത്തിന്‍റെ സ്തൂപവുമായ മട്ടാഞ്ചേരി കൂനന്‍കുരിശ് പളളിക്ക് ലഭിച്ചു. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു പളളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. ഭാരതത്തിന്‍റെ കേരള സംസ്ഥാനത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തെയും പൗരാണികതയും ഉയര്‍ത്തിപിടിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ നിര്‍മ്മിതിയായിട്ടാണ് മട്ടാഞ്ചേരി കൂനന്‍ കുരിശ് പളളി പുരസ്കാര സമര്‍പ്പണത്തിനായി പരിഗണിച്ചത്.

http://sites.ndtv.com/daawards/awards-2015-architecture-award-institutional

12592295_10201366532641195_7140527033789613552_n
1
2
5
12644779_10201366532761198_7181032810057356265_n