OVS - Latest NewsOVS-Kerala News

‘പ്രതിഷേധിച്ചു രാജി വെച്ചെന്ന്’ നുണക്കഥയുമായി റിപ്പോർട്ടർ ചാനൽ ; ഓർത്തഡോക്സ്‌ സഭക്കെതിരെ ഗൂഢാലോചന വ്യക്തം

കൊച്ചി : ആരോപണങ്ങളുടെ കാലമാണ് ഇപ്പോൾ.ആർക്കും ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാമെന്ന സ്ഥിതി.ആരോപണങ്ങളുടെ മേൽ കുറ്റം തെളിക്കപ്പെട്ടാൽ ശിക്ഷ ഉചിതമായ നടപടി.വീണു കിട്ടിയ അവസരത്തിൽ ഓർത്തഡോക്സ്‌ സഭക്കെതിരെ ദുഷ് പ്രചരണം നടത്തുകയാണ് സഭയുടെ പതനം കൊതിക്കുന്ന യാക്കോബായ പക്ഷം അടക്കമുള്ള ഒരു വിഭാഗം.മുഖ്യാധാര മാധ്യമങ്ങളും ഇക്കൂട്ടത്തിലെന്ന്  വ്യക്തമാവുകയാണ്.

ആരോപണം സഭ തല അന്വേഷണ കമ്മീഷൻ വിശദമായ സിറ്റിംഗ് നടത്തി തിരുവല്ലയിലെ ഭദ്രാസന ആസ്ഥാനത്ത്  പരിശോധിക്കുന്നതിനിടെ വ്യാജ വാർത്തയുമായി റിപ്പോർട്ടർ ചാനൽ രംഗത്തെത്തി.റിപ്പോർട്ടർ ചാനൽ വെബ്സൈറ്റിൽ ‘സഭ വൈദീക ട്രസ്റ്റി പ്രതിഷേധിച്ചു രാജി വെച്ചെന്നത്രേ’ പെരും നുണക്കഥയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരണം ഭദ്രാസനത്തിന്റെ ചുമതല നിർവ്വഹിക്കുന്ന മെത്രാപ്പോലീത്ത ആരെന്ന് പോലും അന്വേഷിക്കാതെയാണ് വാർത്ത നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. യാഥാർഥ്യമായി തെല്ലും ബന്ധമില്ലാത്ത കള്ള വാർത്തക്കെതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു .വാർത്ത ശ്രദ്ധയിൽ പെട്ടിട്ടും തിരുത്താത്ത ചാനൽ അധികൃതരുടെ നടപടി ദുരൂഹതമാണെന്നും ആക്ഷേപം.

റിപ്പോർട്ടറിൽ വന്ന നുണക്കഥ

അതേസമയം റിപ്പോർട്ടർ വാർത്ത അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു.രാജി വാർത്ത സഭ വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോൺ നിഷേധിച്ചു.രാജി വെച്ചട്ടില്ല,ഉച്ച തിരിഞ്ഞു സഭ കേന്ദ്രമായ ദേവലോകത്ത് പരിശുദ്ധ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മനും ഞാനും പങ്കെടുക്കുകയും വിഷയം ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ബഹു.അച്ഛൻ പ്രതികരിച്ചു.

“I have not resigned. Today afternoon HH and myself together with Adv Biju Oommen were in a meeting at Devalokam. We discussed this issue also and there is no disagreements between us in this issue”
– Fr. Dr. M.O.JOHN

ഒരു പരാതി കിട്ടിയാൽ അന്വേഷിക്കുകയാണ് ആദ്യത്തെ നടപടി. അതല്ലാതെ ഉടനെ തന്നെ ആരോപണ വിധേയർക്കെതിരെ കർശന നടപടി സ്വീകരിക്കുകയല്ല നീതി. അത് നീതി നിഷേധമാകും. അവർക്ക് പറയാനുള്ളത് കേൾക്കണം, നീതിയുക്തമായ അന്വേഷണങ്ങൾ നടക്കണം. മാധ്യമവിചാരണയുടെയോ ഉണ്ടാകുന്ന എതിർ പ്രചരണങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല. ഈ അവസരം മുതലാക്കി സഭയ്ക്കെതിരെ ദുഷ്പ്രചരണം നടത്തുവാൻ ചിലർ ശ്രമിക്കുന്നുമുണ്ട്. അതാണ് വലിയ ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലം.കുമ്പസാരത്തേയും കൂദാശകളെയും മൊത്തത്തിലാക്ഷേപിക്കുന്നതു ശരിയല്ല. ഇപ്പോഴത്തെ ആരോപണങ്ങളുടെ ഗൗരവം കുറച്ചു കാണുകയല്ല ചെയ്യുന്നത്. സഭ ഉചിതമായ ഒരു നടപടിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും നിരപരാധികൾ രക്ഷിക്കപ്പെടും, യാതൊരു സംശയവും വേണ്ട. പരിശുദ്ധ  സഭക്കെതിരെ തന്നെ ഉയർന്നിരിക്കുന്ന ഒരാരോപണമായി ഇതിനെ മനസ്സിലാക്കി മലങ്കര സഭ ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

ഗുഡനീക്കം തിരിച്ചറിഞ്ഞു വിശ്വാസികൾ

തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിൽ ഓർത്തഡോക്സ്‌ സഭയെ വേട്ടയാടുന്നതായി വിശ്വാസികൾ പ്രതികരിക്കുന്നു.സൈബർ ലോകത്ത് പരിശുദ്ധ സഭയെ നടക്കുന്നത് ആസൂത്രിത ആക്രമണം.ഇത് സംബന്ധിച്ച് വാട്സാപ്പ്,ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയായിൽ ചർച്ചകൾ ജാഗ്രതയോടും അടിസ്ഥാന രഹിതമായ ഫോർവേഡുകൾ പരമാവധി ഒഴിവാക്കാനും പൊതു അഭിപ്രായം. പോലീസിൽ പരാതി കൊടുക്കാത്തത് മുതൽ ദുരൂഹതയുണ്ട്.തെളിവ് ഉണ്ടെന്നു അവകാശപ്പെടുന്ന നിഷ്പക്ഷ മാധ്യമ ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ എന്തുകൊണ്ട് നിയമ സംവിധാനത്തെ സമീപിക്കുന്നില്ലെന്നും ചോദ്യങ്ങൾ ബാക്കിയാകുകയാണ്.