OVS - Latest NewsOVS-Pravasi News

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓർത്തഡോക്‌സി ബഹ്‌റൈൻ അനുമോദിച്ചു

മനാമബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സിലുംപന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ ഓർത്തഡോക്സ്  വിശ്വാസികളായ വിദ്യാർത്ഥികളെ  ബഹ്റൈനിലെ ഓർത്തഡോക്സ്  വിശ്വാസികളായ ഒരുപറ്റം  ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  “ഓർത്തഡോക്സി  ബഹ്റിൻഎന്ന കൂട്ടായ്മ ആദരിച്ചു. സൽമാനിയ  കലവറ റെസ്റ്റോറന്റിൽ  വെച്ച് ജൂൺ 22ന്   നടന്ന അനുമോദന സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും
ഉൾപ്പെടെ നൂറ്റിയമ്പതോളം വിശ്വാസികൾ സംബന്ധിച്ചു.
ബഹ്റൈനിലെ പ്രശസ്ത സ്കൂളുകളായ ഇന്ത്യൻ സ്കൂൾന്യൂ ഇന്ത്യൻ  സ്കൂൾ, ഏഷ്യൻ സ്കൂൾന്യൂ  മില്ലേനിയം  സ്കൂൾ, എന്നിവിടങ്ങളിൽ  നിന്നായി എല്ലാ വിഷയങ്ങൾക്കും 90% കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ഓർത്തഡോക്സ്  വിശ്വാസികളായ  5 വിദ്യാർത്ഥികളെ  ബഹറിനിലെ ഓർത്തഡോൿസ് വിശ്വാസ സമൂഹത്തിൽപെട്ട അധ്യാപകർ അവാർഡ്  നൽകി  ആദരിച്ചു.

ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അഡ്വ. ബിനു മണ്ണിൽ പ്രാർത്ഥനയോടെ  ചടങ്ങുകൾക്ക് തുടക്കം കുറിച്ചുപ്രോഗ്രാം ജനറൽ കൺവീനർ ശ്രീ . ഷിബു സി ജോർജ് സ്വാഗതം ആശംസിച്ചു.   ബഹ്റൈനിലെ പ്രശസ്ത  കൗൺസിലർ   ആയ ഡോ.ജോൺ പനക്കൽ ചടങ്ങ് ഉദ്ഘാടനംചെയ്തുചിട്ടയായ ജീവിത രീതിയും,ദൈവ  വിശ്വാസവുംമാതാപിതാക്കളെ തങ്ങളുടെ മാതൃകകളാക്കുകയും  ചെയുന്ന കുട്ടികൾക്ക്  ഉന്നത വിജയം സുനിശ്ചിതമാണെന്നു ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചുഅർപ്പണബോധവും ദൈവവിശ്വാസവും ഉണ്ടെങ്കിൽ എല്ലാവര്ക്കും  ഉന്നത  വിജയം   നേടുവാൻ സാധിക്കുമെന്ന്   അദ്ദേഹം  കൂട്ടിച്ചേർത്തു

ഡോ.ജോർജ് മാത്യു,  ശ്രി. A. O ജോണി , ശ്രി.എൻ.കെ  മാത്യുശ്രി. ലെനി പി  മാത്യുശ്രി .ഡാനിയേൽ K. G , ശ്രി. ബിനു വേലിയിൽ , ശ്രീമതി. എലിസബത്ത്  സഖറിയാ എന്നിവർ ആശംസയും കുട്ടികളെയും അധ്യാപകരെയും  മാതാപിതാക്കളെയും  പ്രശംസിക്കുകയും ചെയ്തു. അവാർഡ്  കരസ്ഥമാക്കിയ വിദ്യാർത്ഥികളായ   കുമാരി. ഫെമി അന്ന ഇവാൻ (  12th GCC ടോപ്പർകുമാരി. നമിത ആൻ ബിനു  , കുമാരി . എലീസ്  റോയി, കുമാരി. റീലു റജി, കുമാരി. ഷാരോൺ മെറിൻ സാബു എന്നിവർ മറുപടി പ്രസംഗം നടത്തി.

മൂന്നു പതിറ്റാണ്ടുകളായി ബഹറൈനിലെയും കേരളത്തിലെയും സാമൂഹിക ജീവകാരുണ്യ മേഖലകളിൽ ശ്രെദ്ധേയമായ സാന്നിധ്യം അറിയിച്ച പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രി. AO ജോണിയെ ഓർത്തോഡോക്സി ബഹറിന്റെ പ്രവർത്തകർ പൊന്നാടയണിയിച്ചു ആദരിച്ചു.

കഴിഞ്ഞ നാലു വർഷക്കാലമായി ബഹറിനിൽ പ്രവർത്തിച്ചു വരുന്നഓർത്തഡോക്സി  ബഹ്റിൻഎന്ന കൂട്ടായ്മയെക്കുറിച്ചും പ്രവർത്തന  രീതികളെ കുറിച്ചും  പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ . ബിനു  എം ഈപ്പൻ വിവരിച്ചു കൂട്ടായ്മയുടെ  നേതൃത്വത്തിൽ ഇതിനോടകം  തന്നെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ യോഗത്തിൽ  അറിയിച്ചുപത്തനംതിട്ട കോന്നിയിലുള്ള നിർധന കുടുംബത്തിലെ  ഒരു പെൺകുട്ടിക്ക്  കിഡ്നി ഓപ്പറേഷനുള്ള ചികിത്സാ ധന സഹായമായ ഒരു ലക്ഷത്തി നാല്പതിനായിരം രൂപയും , ബഹറൈനിലുള്ള ഒരു പ്രവാസിയായ രോഗിക്ക് 50000 രൂപയും , നാട്ടിലേക്ക്   പോകുവാൻ സാമ്പത്തികം ഇല്ലാതെ വലഞ്ഞ 2 സഹോദരങ്ങൾക്ക്  എയർ ടിക്കറ്റ് നൽകി സഹായിക്കുവാനും കൂട്ടായ്മക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്കൂടാതെ ജോലി അന്വേഷിക്കുന്നവർക്ക്  സഹായകകരമാകും വിധം ഒരു ജോബ് സെല്ലും, സൽമാനിയ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഒരു ബ്ലഡ് ഡോണേഴ്സ് ക്ലബും  “ഓർത്തഡോക്‌സി  ബഹ്‌റിൻ” എന്ന കൂട്ടായ്മക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ജനുവരിയിൽ സമൂഹ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞ കരളലിയിപ്പിക്കുന്ന വാർത്തയായിരുന്നു ആര്യ മോളുടേത്. വാർത്ത അറിഞ്ഞയുടൻ ഒരു ദിവസം കൊണ്ട് ഒന്നര ലക്ഷം രൂപ സമാഹരിച്ചു നൽകുവാൻ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.


ഓർത്തഡോക്‌സി  ബഹ്‌റിൻ” 
ന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ “ഭവന സഹായപദ്ധതി”   വർഷം  അർഹനായ പത്തനംതിട്ട  തുമ്പമൺ പഞ്ചായത്തിൽ പാമ്പുമടത്തിൽ ശ്രി. അബ്രഹാമിനും അദ്ദേഹത്തിന്റെ നാല് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്  ഭവനം പൂർത്തീകരിച്ചു  മെയ് നാലിന് താക്കോൽദാനം നിർവഹിക്കുവാൻ സാധിച്ചത് ഒരു മഹത്കർമ്മമായി കരുതുന്നു എന്ന് ഭാരവാഹികൾ  യോഗത്തിൽ അറിയിച്ചു

കെട്ടുറപ്പില്ലാത്ത കൂരകളിൽ പെൺകുഞ്ഞുങ്ങളുമായി താമസിക്കുന്ന അമ്മമാർക്കായി നൽകുന്ന വർഷത്തെ ഭവന സഹായ  പദ്ധതിയുടെ ഉദ്ഘാടനം ശ്രി. A.O ജോണി ഒരു  ലക്ഷം രൂപ നൽകി നിർവഹിക്കുകയും തുടർന്ന്  ശ്രി.ലെനി പി മാത്യു , ശ്രി.ജേക്കബ്  പി മാത്യു, ശ്രി .തോമസ് മാമ്മൻ , ശ്രി. NK മാത്യു, ശ്രി. ജോൺ രാജു എന്നിവർ സഹായ വാഗ്ദാനവുമായി  മുന്നോട്ട് വനത് ശ്രദ്ധേയമായി.

കൂട്ടായ്മയിലെ അംഗമായ ശ്രീമതി ലിൻസി ജോൺ ഗാനങ്ങൾ ആലപിച്ചു.ശ്രീ ലിജിൻ ഡാനിയേൽ യോഗം നിയന്ത്രിച്ചുയോഗത്തിലേക്ക് കടന്നു വന്ന ഏവർക്കും ശ്രീ. സിജു ജോർജ്  നന്ദി പ്രകാശിപ്പിച്ചുശ്രീ. സാജൻ  വർഗ്ഗീസിന്റെ നേതൃത്വത്തിൽ നടന്ന സമാപന പ്രാർത്ഥനയോടെ  യോഗ നടപടികൾ സമംഗളം പര്യവസാനിച്ചു.