OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്കാരം സമ്മാനിച്ചു

പത്തനംതിട്ട: മലങ്കര സഭയിലെ ധീരവിശ്വാസസംരക്ഷകരെ ആദരിക്കുന്നതിന് വേണ്ടി ഓര്‍ത്തഡോക്സ് വിശ്വാസസംരക്ഷകന്‍ ഏർപ്പടുത്തിയ പ്രഥമ “ഓർത്തഡോക്സ്‌ വിശ്വാസസംരക്ഷകൻ” അവാർഡ് പരുമല സെമിനാരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ കുന്നംകുളം ചേലക്കര സെന്റ് ജോർജ് ഇടവക വികാരി റവ.ഫാ. കെ.പി ഐസക്ക് കശീശയ്ക്കു നൽകി ആദരിച്ചു. ഈ മഹനീയ പുരസ്‌ക്കാരം സത്യവിശ്വാസ പോരാട്ട വീര്യം സിരകളിൽ അലിഞ്ഞു ചേർന്ന് ചേലക്കര സെന്റ് ജോർജ് ഇടവകയിലെ സ്ത്രീ-പുരുഷ ഭേദമില്ലാതെ ഓരോ വിശ്വാസ പോരാളികൾക്കും വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. ചേലക്കര ഇടവകയിലെ ഏകപക്ഷീയമായ നീതിനിഷേധത്തിനു എതിരെ പ്രതികരിച്ചതിനാല്‍, ഗൂഡശക്തികളുടെ തിരശീലയ്ക്ക് പിന്നിലെ നാടകങ്ങൾ മൂലം വന്ദ്യ ഐസക്ക് അച്ചൻ അറസ്റ്റ് വരിക്കപ്പെട്ട 32 ഇടവകാംഗങ്ങൾക്കു ഒപ്പം 3 ദിവസം വിയ്യൂർ സബ് ജയിലിൽ റിമാൻഡ് ചെയ്‌പെട്ടത് ഉൾപ്പെടെ സമാനതകളില്ലാത്ത വിശ്വാസ പോരാട്ട വീര്യത്തിനുള്ള അംഗീകരമാണ് മലങ്കരയിലെ ഇദം പ്രദമായ ഇത്തരം ഒരു ആദരവ്.

മലങ്കരയുടെ പുണ്യഭൂമിയായ പരുമല സെമിനാരി ചാപ്പലിൽ 3 മണിക്ക് ആരംഭിച്ചു അവാർഡ് ദാന ചടങ്ങിൽ സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ.എ.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര സഭ ദൈവനിയോഗമുള്ള സഭയാണെന്നും അനവധി നിരവധി പോരാട്ടങ്ങൾ കൊണ്ടും ചെറുത്തു നിൽപ്പ് കൊണ്ടു നാം ആർജിച്ച മലങ്കര സഭയുടെ സ്വാതന്ത്ര്യത്തെ ഇനി ഒരു വൈദേശിക ശക്തിക്കു മുൻപിൽ പണയം വെയ്ക്കാൻ തന്‍റെ ആയുഷ്കാലത്ത് അനുവദിക്കില്ല എന്ന ഉറച്ച മലങ്കര നസ്രാണി വീര്യം ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിശുദ്ധ പിതാവ് പറഞ്ഞു. മലങ്കര സഭ ഹർഷാരവത്തോടെ ഹൃദയത്തിൽ ഏറ്റു വാങ്ങി. ശ്രീ.ലിജോ പാത്തിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ അലക്സ് എം കുരിയാക്കോസ് OVSന്‍റെ ലക്ഷ്യങ്ങൾ എന്താണ് എന്നും പുരസ്‌ക്കാര ജേതാവിനെ കുറിച്ചും സവിസ്തരം പ്രതിപാദിച്ചു. പ്രസ്‌തുത ചടങ്ങിൽ പരുമല സെമിനാരി മാനേജർ റവ.ഫാ. എം.സി കുര്യാക്കോസ്‌ , സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജിജു പാലിശ്ശേരി, അജു മാത്യു, അഡ്വ. സജി കെ ഇട്ടൻ, OCYM പത്രാധിപ അംഗം അബി കാർത്തികപ്പള്ളി തുടങ്ങിയവർ ആശംസ അറിയിക്കുകയും , ശ്രീ. ഷാജു വി ചെറിയാൻ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

ചേലക്കര ഭാഗത്തു നിന്നും മാത്രം 200 ൽ അധികം ആളുകൾ പങ്കെടുത്ത ഈ ചരിത്ര മൂഹൂർത്തതിനു സാക്ഷ്യം വഹിക്കാൻ മലങ്കര സഭയുടെ നിരവധി റമ്പാച്ചന്മാർ, വൈദികർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആത്മീയസംഘടന ഭാരവാഹികൾ ഉൾപ്പെടെ വലിയ ജനാവലി സംബന്ധിച്ചു. പ്രസ്‌തുത ചടങ്ങ് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ, മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭ വിശ്വാസികള്‍ എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും, ഗ്രിഗോറിയൻ ടിവി ,ദിദിമോസ് ലൈവ് വെബ് കാസ്റ്റ്, തുടങ്ങിയ വെബ് ചാനലുകൾ മുഖേനയും തൽസമയം സംപ്രേഷണം ചെയ്തതു ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സഭാ സ്നേഹികൾക്ക് ഉപകരിക്കപ്പെട്ടു.