OVS-Kerala News

കൈപ്പട്ടൂരില്‍ ഭവന പദ്ധതി: ആദ്യ വീടിന്റെ നിർമാണം തുടങ്ങി

പത്തനംതിട്ട :സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി കേന്ദ്രമാക്കി സെന്റ് ജോർജ്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ പരുമല പദയാത്രയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഭവന നിർമാണ പദ്ധതിയുടെ ആദ്യ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ഡോ. യാക്കോബ് മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. പി.ജെ. ജോസഫ്, ഫാ. ലിജു യോഹന്നാൻ, നൈനു ജോൺ‌, മോൻസി തോമസ്, ടിറ്റു വി. ഫിലിപ്, ജോൺ സി. ജോയി, ജോമോൻ ജോർജ്, ഷാജി തോമസ്, ലിന്റോ എം. ലോയിഡ്, പ്രഫ. പി.ജെ. പത്രോസ്, വിൽസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.