OVS - Latest NewsOVS-Kerala News

ഓർത്തോഡോക്‌സ് സഭ ചെയ്യുന്ന സേവനം മഹത്തരം : മന്ത്രി പി തിലോത്തമന്‍

കോട്ടയം : സഹജീവികളുടെ ആത്മീയ മണ്ഡലങ്ങളെ പ്രകാശമാനമാക്കുന്നതോടൊപ്പം ഭൌതിക ജീവിതവും മെച്ചപ്പെടുത്താനും സഭ ചെയ്യുന്ന സേവനം മഹത്തരമാണെന്ന് മന്ത്രി പി തിലോത്തമന്‍.സഭയുടെ ഭവന നിര്‍മ്മാണ സഹായ വിതരണത്തോടനുബന്ധിച്ചു പഴയ സെമിനാരിയില്‍ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.

ഭവന നിര്‍മ്മാണം,വിവാഹ സഹായം,ചികിത്സാ സഹായം തുടങ്ങി സഭ ഏറ്റെടുത്തു നിര്‍വഹിക്കുന്നത് ജീവകാരുണ്യ പദ്ധതികള്‍ സഭ നല്‍കുന്ന ഔദാര്യമല്ലെന്നും സഭയുടെ ഉത്തരവാദിത്തമാണെന്നും പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.പ്രസിഡന്റ് ഡോ.എബ്രഹാം മാര്‍ സെറാഫിം അദ്ധ്യക്ഷത വഹിച്ചു.വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോണ്‍,അസോസിയേഷന്‍ സെക്രട്ടറി അഡ്വ,ബിജു ഉമ്മന്‍,റവ.സഖറിയ റമ്പാന്‍,കണ്‍വീനര്‍ ഡോ.രാജു ഫിലിപ്പ് ,കെ പി മാര്‍ക്കോസ്,വി ശശിധരന്‍ പ്രസംഗിച്ചു.നൂറോളം പേര്‍ക്ക് ഭവന നിര്‍മ്മാണ സഹായം വിതരണം ചെയ്തു.

ഓർത്തഡോക്സ്‌ സഭക്ക് 519 കോടിയുടെ ബജറ്റ്: ജപ്തി ഭീഷണിനേരിടുന്നവർക്കും-വിദ്യാർത്ഥികൾക്കുള്ള ലോൺ സ്കോളർപ്പ് പദ്ധതികൾ,ഭവന-വിവാഹ-ചികിത്സാ ധന സാഹയം; പരിശുദ്ധ സഭയുടെ ബജറ്റ് ഇങ്ങനെ