OVS-Kerala News

യുവജന പ്രസ്ഥാനം ഓമല്ലൂർ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ധ്യാനം സംഘടിപ്പിച്ചു

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനം ഓമല്ലൂർ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ പരി. വലിയ നോമ്പിനോട് അനുബന്ധിച്ച് മൈലപ്ര മാർ യൗസേബിയോസ് മെമ്മോറിയൽ ഓർത്തഡോക്സ് സെന്ററിൽ വെച്ച് ഒരു ഏകദിന ധ്യാനം സംഘടിപ്പിച്ചു.ഓമല്ലൂർ ഡിസ്ട്രിക്ന്റെ പ്രസിഡന്റെ റവ.ഫാ ജോർജ് പ്രസാദ് യോഗത്തിന് അധ്യക്ഷത വഹിച്ചു.ഓമല്ലൂർ ഡിസ്ട്രിക്ന്റെ ഓർഗനൈസർ ശ്രീഫിന്നി മുളളനിക്കാട് ഏവർക്കും സ്വാഗതം ആശംസിച്ചു തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ.ബിജു തോമസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.റവ.ഫാ അനീഷ് വർഗീസ് ക്ലാസ് നയിച്ചു. തുമ്പമൺ യുവജന പ്രസ്ഥാന സെക്രട്ടറി ശ്രീ.ഷിജു തോമസ് ആശംകൾ അറിയിച്ചു, ഭദ്രാസന പ്രധിനിധി ശ്രീ ജോൺ.ജി.തോമസ് ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് ഉച്ച നമസ്കാരത്തിനും ഭക്ഷണത്തിന്നും ശേഷം ഏകദിന സമ്മേളനം പരി അവസാനിച്ചു.