OVS-Kerala News

വാകത്താനം പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം

പ്രസിദ്ധമായ വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വലിയ പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച പ്രഭാത നമസ്ക്കാരത്തെ തുടർന്ന് സഹവികാരി റവ.ഫാ. യാക്കോബ് മാത്യൂ കക്കാട്ട് വി.കുർബ്ബാന അർപ്പിച്ചു. കൈമുത്തിനുശേഷം പരമ്പരാഗതരീതിയിൽ പള്ളിയിൽ നിന്നും സുവർണ്ണ കൊടിമരത്തിന്റെ ചുവട്ടിലേയ്ക്ക് കൊടിയുമായി പ്രദക്ഷിണം നടത്തി.പ്രാർഥനയെ തുടർന്ന് റവ.ഫാ. യാക്കോബ് മാത്യൂ പെരുന്നാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.വൈകിട്ട് 5.30ന് ഞാലിയാകുഴി കുരിശിങ്കൽ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ കൂദാശയും പ്രഥമ കൊടിയേറ്റും വികാരി റവ.ഫാ.ജോൺ ശങ്കരത്തിൽ സഹവികാരി റവ.ഫാ. യാക്കൂബ് മാത്യൂ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജനുവരി ഒൻപത് പത്ത് തീയതികളിലാണ് വലിയ പെരുന്നാൾ.