OVS-Kerala News

വലിയ പെരുന്നാൾ; റാസ ഇന്ന്

അമയന്നൂർ ∙ വടക്കൻമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഇന്ന്. വൈകിട്ട് ഏഴിനു അമയന്നൂർ കുരിശുപള്ളിയിൽ നിന്ന് റാസ ആരംഭിക്കും. ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് ആശീർവദിക്കും. മാലം, അമയന്നൂർ, അരീപ്പറമ്പ് കരകളിൽ നിന്നു ഇടവകാംഗങ്ങൾ പങ്കെടുക്കും. വിവിധ ആരാധനാലയങ്ങളുടെയും പൗരാവലിയുടേയും ഡ്രൈവേഴ്സ് യൂണിയന്‍റെയും നേതൃത്വത്തിൽ സ്വീകരണം നൽകും. മെത്രാപ്പൊലീത്ത നവവൽസര സന്ദേശവും നൽകും.

പെരുന്നാൾ ദിനമായ നാളെ എട്ടിനു കുർബാന – ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്. ഫാ. പി.കെ.സഖറിയ പെരിയോർമറ്റം, ഫാ. ഒ.എസ്.കുര്യാക്കോസ് ഓമത്തിൽ. തുടർന്നു നേർച്ചവിളമ്പ്. ഉച്ചകഴിഞ്ഞു ആദ്യഫലസമർപ്പണം, ലേലം. വികാരി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സഹവികാരി ഫാ. അലക്സ് തോമസ് നാഴുരിമറ്റത്തിൽ ട്രസ്റ്റി പി.എം.ബാബു, സെക്രട്ടറി ആശിഷ് ഫിലിപ് എന്നിവർ നേതൃത്വം നൽകും.