OVS - Latest NewsOVS-Kerala News

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെട്ട പള്ളി കേസില്‍ വിജിലന്‍സ്‌ അന്വേക്ഷണം

ചെറായി സെന്‍റ്  മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ട്യൂബി ബേബി സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനായ അജിമോന്‍ വര്‍ഗ്ഗീസിനെതിരെയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.ചെറായി  പള്ളിയുടെ വസ്തുവകകള്‍ അജിമോനും കൂട്ടരും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് ചെറായി സെന്‍റ്   മേരീസ് ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നൊരു ട്രസ്റ്റ് രൂപീകരിച്ചു  തട്ടിയെടുത്തു എന്ന പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു.

പള്ളിപ്പുറം വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി അസി.എക്സി. എഞ്ചിനീയര്‍ എന്നിവരും കേസില്‍ പ്രതികളാണ്.പ്രതി സമര്‍പ്പിച്ച വ്യാജ രേഖകള്‍ സ്വാധീനമുപയോഗിച്ചു പരിശോധിക്കാതെ വൈദ്യുതി – വെള്ള കണക്ഷനുകള്‍ അനുവദിച്ചതിനാണ് മറ്റു രണ്ടു ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തത്.

പള്ളിക്കുണ്ടായിരുന്ന എട്ട് ഏക്കര്‍ വസ്തു പല വിധ ട്രസ്റ്റുകളുണ്ടാക്കി അജിമോനും കൂട്ടരും ചേര്‍ന്ന് തട്ടിയെടുത്തു.വ്യാജപേരിൽ കരം അടയ്ക്കുകയും സ്ഥലത്തിന്റെ കൈവശാവകാശം ട്രസ്റ്റിനാണെന്ന പേരിൽ വില്ലേജ് അധികൃതർ നിയമവിരുദ്ധമായി രേഖ നൽകുകയും ചെയ്ത.വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് കണ്ടെത്തല്‍ .പള്ളി വളപ്പിലുള്ള എൻ.പി. കുര്യൻ മെമ്മോറിയൽ ഹാളിന് ട്രസ്റ്റിന്റെ പേരിലാണ് പഞ്ചായത്ത് നമ്പർ നൽകിയിരിക്കുന്നതെന്നും ഈ പേരിൽ കരമടച്ചതിന്റെ രസീതിന്റെ കോപ്പിയും കൈവശമുണ്ട് .2011 -ലാണ് ട്രസ്റ്റ് എന്ന പേരിൽ കരം തീർത്തിരിക്കുന്നതിന്റെ രസീതും മറ്റും പള്ളിപ്പുറം വില്ലേജ് ഓഫിസിൽ നിന്നു നൽകിയിരിക്കുന്നത്.എന്നാൽ, ഈ സർവേ നമ്പറിലുള്ള രേഖയിലോ കൈവശാവകാശ രേഖയിൽ കാണുന്ന നമ്പറിലോ അല്ല കെട്ടിടം നിർമിച്ചിരിക്കുന്നത്.

കൊച്ചി മഹാരാജാവായിരുന്ന ശക്തൻ തമ്പുരാൻ ചെറായി പുത്തൻകൂറ്റു നസ്രാണികൾക്ക് നൽകിയതാണ് പള്ളിഭൂമി. ഈ സ്ഥലത്ത് ഒരു സ്വകാര്യവ്യക്തി സംഭാവനയായി നൽകിയ പണം ഉപയോഗിച്ചാണു ഹാൾ നിർമിച്ചിട്ടുള്ളത്.

വസ്തുവകകള്‍ക്ക് മറ്റ് സര്‍ക്കാരുദ്യോഗസ്ഥര്‍ ഉടമസ്ഥാവകാശവും മറ്റും നേടിക്കൊടുത്തു എന്ന ആരോപണങ്ങള്‍ പ്രഥമദ്രിഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് ഉത്തരവ് . അഴിമതിയിലൂടെ അജിമോന്‍റെ അനധികൃത സ്വത്തു സമ്പാദനം അഴിമതി നിരോധന നിരോധന നിയമപ്രകാരം അന്വേക്ഷണ വിധേയമാക്കണമെന്നു ബഹു. കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു . വിജിലന്‍സിന്‍റെ എറണാകുളം സ്‌പെഷ്യല്‍ സെല്ലിനോടാണ് ത്വരിത പരിശോധന(ക്യുക്ക് വെരിഫിക്കേഷന്‍) നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി സ്പെഷ്യല്‍ ജഡ്ജി  പി.മാധവന്‍ ഉത്തരവിട്ടത് .

ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് പള്ളി വക സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെയാണ് തന്റെ പോരാട്ടമെന്ന് ഫാദര്‍ ട്യൂബി ബേബി പറഞ്ഞു.പള്ളിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പോലും വ്യാജ ട്രസ്റ്റിന്റെ പേരില്‍ മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ അജിമോന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു.ഈക്കേസില്‍ ഇവര്‍ ജാമ്യത്തിലാണ്.