OVS-Kerala News

സുവര്‍ണ്ണ ജൂബിലി നിറവില്‍ വെൺപാല പള്ളി

തിരുവല്ല : വെൺപാല  സെന്റ് മേരീസ് ഒ‍ാർത്തഡോക്സ് പള്ളി സുവർണജൂബലി ആഘോഷവും പെരുന്നാളും നാളെ മുതൽ 28 വരെ നടക്കും. നാളെ എട്ടിന് തോമാ മാർ ദിവന്നാസിയേ‍ാസിന്റെ കബറിങ്കലേക്കു തീർഥയാത്ര. 17ന് ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്നു കെ‍ാടിമര കൂദാശ, കെ‍ാടിയേറ്റ്, ജൂബിലി മന്ദിരം കൂദാശ.

24നു 10നു പരിസ്ഥിതി സെമിനാർ. ഡോ. സ്റ്റീഫൻ ചാക്കോ ക്ലാസ് നയിക്കും. 26നു മൂന്നിനു സുവർണജൂബിലി ഘോഷയാത്ര കട്ടപ്പുറം സെന്റ് ജോർജ് ഒ‍ാർത്തഡോക്സ് പള്ളിയിൽ നിന്നു തുടങ്ങി വെൺപാല പള്ളിയിൽ എത്തിച്ചേരും. 27നു 7.15ന് റാസ. 28നു 8.15ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.

10.30നു സുവർണജൂബിലി സമാപന സമ്മേളനം. മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. സ്വാമി നിർവിണ്ണാനന്ദ പ്രഭാഷണം നടത്തും. 1966 ജനുവരി 27നു തോമാ മാർ ദിവന്നാസിയോസ് ശിലാസ്ഥാപനം നടത്തിയ ഇടവക 1967 ഡിസംബർ 26ന് ആണ് കൂദാശ ചെയ്തത്. ഫാ. യൂഹാനോൻ (വികാരി), തോമസ് ജോർജ് (ട്രസ്റ്റി), ഷിബു വർഗീസ് (സെക്ര), മാത്യൂസ് കെ. ജേക്കബ് (ജന.കൺ) വിനോദ് ഫിലിപ് (പ്രോഗ്രാം കൺ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.