OVS - Latest NewsTrue Faith

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – 2

 ഒന്നാം ഭാഗത്തിൻ്റെ തുടർച്ച.   (വിശ്വാസപഠനം – I >>)Copyright-ovsonline.in

11). സഭ എന്നതിൻ്റെ പ്രാധാന്യം എന്താണ്? വി. സഭയിൽ അംഗമായിരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?

 • സഭ ജീവനുള്ള ദൈവത്തിന്റേതാണ് (1 Timothy 3:15).
 • സ്നാനത്തിലൂടെ ആണ് നാം ക്രിസ്തുവിനോട് ചേരുന്നത് (Galatians 3:27). സ്നാനത്തിലൂടെ രക്ഷപ്രാപിച്ചു നാം സഭയോട് ചേരുകയാണ്.”കർത്താവു രക്ഷിക്കപെടുന്നവരെ സഭയോട് ചേർത്തുകൊണ്ടിരുന്നു” Acts 2 :47. ഈ സ്നാനം നാം പ്രാപിക്കുന്നത് സഭയിൽ നിന്നും ആണ്. ഞാൻ സ്നാനം സ്വീകരിക്കുന്നു എന്ന് പറഞ്ഞു സ്വയം സ്നാനം നടത്താൻ ആർക്കും പറ്റില്ല.
 • തിരുശരീരരക്തങ്ങൾ ഭക്ഷിക്കാത്തവന് നിത്യജീവനില്ല! (St John 6:53). തിരുശരീരരക്തങ്ങൾ ലഭിക്കുന്നത് സഭയിലൂടെയാണ്. സ്വയം അപ്പവും വീഞ്ഞും വാഴ്ത്തി ഇത് തിരുശരീരം എന്ന് പറഞ്ഞു സ്വീകരിക്കാൻ പറ്റില്ലലോ.
 • സഭ ക്രിസ്തുവിൻ്റെ ശരീരവും ക്രിസ്തു സഭയുടെ തലയും ആകുന്നു (Colossians 1:18, 24; 2 :19; Ephesians 1 :23; 5:23).
 • സത്യത്തിൻ്റെ തൂണും അടിസ്ഥാനവും സഭയാകുന്നു (1 Timothy 3 :15).
  ചിന്തയ്ക്കായി :
 • തലയില്ലാതെ ശരീരത്തിന് പ്രവർത്തിക്കാൻ സാധിക്കാത്തതു പോലെ ശരീരമില്ലാതെ തലക്കും പ്രവർത്തിക്കാൻ സാധിക്കില്ല. ക്രിസ്തുവില്ലാതെ സഭയില്ല, സഭയില്ലാതെ ക്രിസ്തുവുമില്ല.
 • വിശ്വാസികൾ ശരീരത്തിൻ്റെ ഓരോരോ അവയവങ്ങളാകുന്നു. (1 .Cor. 12 :27 & Romans 12 :5). ശരീരത്തിൽ നിന്നും അവയങ്ങൾ സ്വയം മുറിഞ്ഞു മാറാൻ പാടില്ല.
 • സഭ ക്രിസ്തുവിൻ്റെ മന്ദിരമാകുന്നു (1 Peter 2 :4 -8); ക്രിസ്തുവെന്ന മൂലകല്ലിന്മേൽ, നമ്മെ ജീവനുള്ള കല്ലുകളായി ചേർത്ത് വച്ച് പണിയുന്ന മന്ദിരമാണ് സഭ. ക്രിസ്തു മൂലക്കല്ല്; സഭ അടിസ്ഥാനം (1 timothy 3 :15); വിശ്വാസികൾ ജീവനുള്ള കല്ലുകൾ.Copyright-ovsonline.in

12). സഭയെ കൂട്ടാക്കാതെയിരുന്നാൽ?
സഭയെ കൂട്ടാക്കാതെ ക്രിസ്തുവിൽ മാത്രം വിശ്വസിക്കുന്നു എന്ന് പറയുന്നവൻ പുറജാതിക്കാരനും ചുങ്കക്കാരനും എന്ന പോലെ തള്ളണം എന്നാണ് ക്രിസ്തുതമ്പുരാൻ കല്പിക്കുന്നത് (St .Mathew 18: 15 -18).

13). സ്വർഗ്ഗരാജ്യത്തിലെ താക്കോൽ എന്നാൽ എന്ത്?
ഇത് ആചാര്യത്വത്തിൻ്റെ അധികാരത്തെ സൂചിപ്പിക്കുന്നു; ‘പാപമോചനാധികാരം’. “സ്വർഗ്ഗരാജ്യത്തിലെ താക്കോൽ ഞാൻ നിനക്ക് തരുന്നു; …” എന്നതിന് ശേഷം semicolon സൂചിപ്പിക്കുന്നത് ആ വാക്യത്തിൻ്റെ തുടർച്ചെയെയാണ്. അതായതു എന്താണ് താക്കോൽ കൊണ്ട് അർത്ഥമാക്കുന്നത് എന്നതാണ് അവിടെ കുറിക്കുന്നത്. താക്കോൽ പൂട്ടുവാനും തുറക്കുവാനും ഉപയോഗിക്കുന്നു. അപ്രകാരം പാപങ്ങൾ മോചിക്കപെടാതിരിപ്പാനും മോചിക്കുവാനുമുള്ള അധികാരത്തെ ആണ് സ്വർഗ്ഗരാജ്യത്തിലെ താക്കോൽ കൊണ്ട് അർത്ഥമാക്കുന്നത് (St .Mathew 16: 19). ഈ അധികാരം എല്ലാ ശിഷ്യന്മാർക്കും നൽകുന്നുണ്ട് (read St .Mathew 18: 18; St .John 20: 22, 23)

14). പത്രോസിൻ്റെ പരമാധികാരവാദം; കൂടുതൽ അറിയാൻ;
വേദപരം:

 • മേയിക്കുവാനുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും തിരഞ്ഞെടുക്കപെട്ടവർക്കും; (St .Mark 6: 7; Acts 20: 28; 1 Peter 5: 2 -4) .
 • “എൻ്റെ കുഞ്ഞാടുകളെ മേയ്ക്കക” (St. John 21: 15 -17) എന്ന് മൂന്ന് പ്രാവശ്യം പറയുന്നത് പ്രത്യേക അധികാരം അല്ല, മറിച്ചു മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞു തള്ളപ്പെട്ട പത്രോസിനെ മൂന്ന് പ്രാവശ്യം വിശ്വാസം ഏറ്റു പറയിക്കുന്നു എന്നാണ് ഓർത്തഡോക്സ് പാരമ്പര്യം. പത്രോസിനെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതായിട്ടാണ് ഇത് മനസിലാക്കേണ്ടത്. St. John 21:18-ഇൽ കാണുന്ന ഇതിൻ്റെ തുടർച്ചയായ വാക്യം ഇതിനെ സാധുകരിക്കുന്നുണ്ട്.
 • “കൂട്ടുമൂപ്പൻ”; പത്രോസ് തന്നെ പറ്റി വിശേഷിപ്പിക്കുന്നത് കൂട്ടുമൂപ്പൻ എന്നാണ് (1 Peter 5: 1). അതായതു എല്ലാ അപോസ്ഥലന്മാരെയും പോലെ ഒരുവൻ.
 • സിംഹാസനം: ശരിക്കും സിംഹാസനം എന്നത് ഒരു അധികാര സ്ഥാനം മാത്രമാണ്. ആലങ്കാരിക പ്രയോഗം. അത് പരിശുദ്ധ പത്രോസ് ശ്ലീഹായ്ക്കു മാത്രം നൽകപ്പെട്ടു എന്ന് പറയുന്നതിൽ വേദപ്രകാരമോ പാരമ്പര്യപ്രകാരമോ ഒരു അടിസ്ഥാനവും ഇല്ല. പത്രോസിനു മാത്രമായി സിംഹാസനം അഥവാ അധികാര സ്ഥാനം നൽകപ്പെട്ടു എന്ന് ഉണ്ടെകിൽ തങ്ങളിൽ ആരാണ് വലിയവൻ എന്ന ഒരു തർക്കം തന്നെ ശിഷ്യന്മാരുടെ ഇടയിൽ ഉണ്ടാകുമായിരുന്നില്ല (St.Luke 22: 24). പത്രോസിനു സിംഹാസനം അവകാശപെടാമെങ്കിൽ എല്ലാ ശിഷ്യന്മാർക്കും സിംഹാസനം ഉണ്ട്. അത് പത്രോസിനു അധീനതയിൽ ഉള്ളത് അല്ല, കാരണം താൻ മറ്റു ശിഷ്യന്മാരെ പോലെ കൂട്ടുമൂപ്പൻ മാത്രമാണ് (1 Peter 5: 1).
 • 12 അപ്പോസ്തോലന്മാർക്കും സിംഹാസനം (St. Luke 22: 28; St .Mathew 19: 28).
 • തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരെ പന്തിരു ശ്ലീഹന്മാർ വാഴിക്കുന്നു. (Acts 6:2 -7)
 • യെരുശലേം സുന്നഹദോസിൻ്റെ അധ്യക്ഷൻ പത്രോസ് അല്ല യാക്കൂബ് ആണ് . (Acts 15: 13-21)
 • അപോസ്തോലന്മാരിൽ ആരെകാട്ടിലും കുറഞ്ഞവനല്ല എന്ന് പൗലോസ് സാക്ഷിക്കുന്നു. (2 Cor .11 :5)
 • പത്രോസിനെ പൗലോസ് എതിർക്കുന്നു (Gal 2:11).
 • ഒന്നാമതായി പത്രോസിൻ്റെ പേര് പറയുന്നതിലോ (St. Mathew 10: 2); ഒരു യോഗത്തിൽ ആദ്യം പ്രസംഗിച്ചത് കൊണ്ടോ മേലധികാരിയാകുന്നു എങ്കിൽ ഗലാത്യർ 2 :9-യിൽ പത്രോസിൻ്റെ പേരിനു മുനമ്പ് യാക്കോബിൻ്റെ പേരാണ് കാണുന്നത്. അപ്രകാരം പ്രസംഗം (Acts 17 :4; 8 :5) പൗലോസും സ്തെഫനോസും ഒക്കെ നടത്തുന്നത് എപ്രകാരം മനസിലാക്കണം?

ആരാധനാപരം:Copyright-ovsonline.in

 • സ്ലീബാ നമസ്കാരം പ്രഭാത പ്രാർത്ഥനയിലെ ഗീതം;
  ‘ക്ഷേമമോടങേഴുന്നള്ളുക നാഥാ …….’ കീപ്പാ പോൽ സഭതൻ ആധാരം, മുറ്റും പൗലോസിന് സമനെ’…..” പത്രോസ് പൗലോസിന് സമനാണെന്നു അർഥം.
 • വിശുദ്ധ കുർബാനയിൽ 4-ആം തുബ്‌ദെൻ “……..ശ്ലീഹന്മാരിൽ തലവന്മാരായ മാർ പത്രോസും മാർ പൗലോസും …”
 • വിവാഹ ശ്രുശ്രൂഷയിൽ ‘….വീടിന് ഭരണം ശീമോനെ, സുവിശേഷം യോഹന്നാനെ ….’ എന്നത് ശീമോൻ പരമാധികാരിയാണെന്നു വ്യാഖ്യാനിക്കുന്നത് തെറ്റാണു. ഈ ഗീതത്തിൻ്റെ അടിസ്ഥാനത്തിൽ ഭരണം ശീമോന് മാത്രമാണ് എങ്കിൽ സുവിശേഷം അറിയിക്കാനുള്ള അധികാരം യോഹന്നാന് മാത്രമാണ് എന്ന് വരും. പ്രായത്തിൽ മൂപ്പൻ പത്രോസ് ആയതിനാൽ അധികാരത്തിൻ്റെ പ്രതിനിധിയായി പത്രോസിനെയും പ്രായത്തിൽ ചെറിയവനായതിനാൽ സുവിശേഷം അറിയിക്കുന്നതിന് പ്രതിനിധിയായി യോഹന്നാനെയും തിരഞ്ഞെടുത്തിരിക്കുന്നു.
 • യാക്കോബിൻ്റെ തക്‌സായിലെ പ്രാർത്ഥന വളരെ ശ്രദ്ധിക്കേണ്ടതാണ് “… വിശ്വാസമാകുന്ന പാറമേൽ പണിയപ്പെട്ടതായ സഭ ….”(തുബ്‌ദെൻ).

Note: ചില ക്രമങ്ങളിൽ പത്രോസിൻ്റെ സ്ഥാനത്തിന് അമിത പ്രാധാന്യം നൽകുന്നതായി തോന്നുന്നു എങ്കിൽ അത് ശരിക്കും അന്ത്യോക്യൻ ക്രമങ്ങൾ അതെ പടി പിന്തുടരുന്നത് കൊണ്ടാണ്. അന്ത്യോക്യൻ ക്രമണങ്ങൾ പത്രോസിൻ്റെ സ്ഥാനത്തെ ഉയർത്തിക്കാട്ടുന്നുണ്ട്. അപ്രകാരമുള്ളതൊക്കെ ഓർത്തഡോക്സ് പാരമ്പര്യത്തിൽ മനസിലാക്കേണ്ടത് ആണ്. കാരണം ലോകത്തിലെ എല്ലാ ഓർത്തഡോക്സ് സഭകളും സമന്മാരിൽ മുമ്പൻ എന്ന സ്ഥാനം മാത്രം ആണ് പത്രോസ് ശ്ലീഹായ്ക്കു നൽകുന്നത്.

ചരിത്രപരം : പാപ്പായുടെ അപ്രമാദിത്വവും പരമാധികാരവും 1869 -1870-ൽ നടന്ന വത്തിക്കാൻ കൌൺസിൽ വച്ചാണ് റോമൻ കത്തോലിക്കാ സഭ വിശ്വാസസത്യമായി പ്രെഖ്യാപിക്കുന്നതു.

15). ഓർത്തഡോക്സ് സഭയിൽ പരിശുദ്ധ പത്രോസ് ശ്ലീഹായ്ക്കുള്ള സ്ഥാനം എന്താണ്?
ഓർത്തഡോക്സ് വേദശാസ്ത്രത്തിൽ പത്രോസ് ശ്ലീഹായ്ക്കു പ്രാഥമ്യം കല്പിക്കുന്നുണ്ട്. എന്നാൽ ഇത് അധികാരത്തിൻ്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള സ്ഥാനമല്ല, മറിച്ചു പ്രായത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ ഉള്ളതാണ്. അതുകൊണ്ടാണ് ഓർത്തഡോക്സ് വേദശാസ്ത്രത്തിൽ പരിശുദ്ധ പത്രോസ് ശ്ലീഹായെ “സമന്മാരിൽ മുമ്പൻ” എന്ന് വിശേഷിപ്പിക്കുന്നത്. ശ്ലീഹന്മാരിൽ തലവൻ എന്ന് പരിശുദ്ധ ശ്ലീഹായെ വിശേഷിപ്പിക്കുന്നത് ഈ അടിസ്ഥാനത്തിൽ മാത്രമാണ്. ഉത്ഥിതനായ കർത്താവു വി.പത്രോസ് ശ്ലീഹായെ യഥാസ്ഥാനപ്പെടുത്തുന്നത് മൂലം ശ്ലീഹ ശക്തി ആർജിക്കുകയും പിന്നീടുള്ള തൻ്റെ പ്രേഷിത പ്രവർത്തനങ്ങൾ ധീരതയോടെ ചെയ്യുന്നതായും കാണുന്നു. പീഡകൾ അനവധി സഹിച്ചപ്പോളും ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ അവനു വേണ്ടി രക്‌തസാക്ഷിത്വം വരിച്ചു.

16). സഭാജീവിതത്തിൽ കൂദാശകൾക്കുള്ള സ്ഥാനം എന്ത്?
സഭയിൽ അംഗമായിരിക്കുന്നതിൻ്റെ ആവശ്യകത എന്തെന്ന് നാം കണ്ടു. ക്രിസ്തു തമ്പുരാൻ ഇന്ന് നമ്മുക്ക് ദൃശ്യമായിരിക്കുന്നതു അവൻ സ്ഥാപിച്ച വി.സഭയിൽ കൂടിയാണ്. ആത്‌മീയ ജീവിതത്തിൽ കൃപകൾ പ്രാപിക്കുന്നത് ക്രിസ്തു സഭയിൽ സ്ഥാപിച്ച കൂദാശയിലൂടെ ആണ്. ഇതിലൂടെ യേശുതമ്പുരാൻ്റെ രക്ഷാകരപദ്ധതിയിൽ പങ്കാളികളാകുന്നു. കൂദാശ എന്നാൽ ശുദ്ധീകരണം എന്നാണ്. ‘ശുദ്ധീകരണം‘ എന്നതിന് കാദോഷ് എന്ന ഹീബ്രു പദം തതുല്യമായി കാണുന്നു (Levi 27 :14).

ഓർത്തഡോക്സ് വേദശാസ്ത്രത്തിൽ കൂദാശകൾ എന്നത് ദൈവീക രഹസ്യങ്ങളാണ് (Mystery). ഇതിനു തത്തുല്യമായ പദം “മർമ്മം” എന്നാണ് (Colossian 1: 26 -27; Romans 16: 24 -27; St. Mark 4: 11). മനുഷ്യബുദ്ധിക്ക് അതീതമായി നിൽക്കുന്ന രഹസ്യങ്ങളാണ് കൂദാശകൾ. ഇത് ചില വേദവാക്യങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാം:Copyright-ovsonline.in

 • മനുഷ്യനെ മണ്ണുകൊണ്ട്‌ ഉണ്ടാക്കി ജീവശ്വാസം ഊതി ജീവനുള്ളവനായി തീർന്നു. (Genesis 2 :7)
 • മുൾപ്പടർപ്പിൻ്റെ നടുവിൽ ദൈവം. (Genesis 3 :2)
 • ക്രിസ്തുവിൻ്റെ കന്യകാജനനവും മനുഷ്യാവതാരവും (St. Luke 1: 26) കാൽവരിയാഗവും.
 • അപ്പവും വീഞ്ഞും തിരുശരീരങ്ങൾ ആകുന്നതു (St .Luke 22:19, 20)
 • വെള്ളത്താൽ മാമോദീസ ഏൽക്കുമ്പോൾ പരിശുദ്ധറൂഹായുടെ ആവാസം (St .John 3 :8).
  ഇവിടെ എല്ലാം ഒരു രഹസ്യാത്മകത ഉണ്ട്. ഇതിനെ ഗ്രീക്കിൽ “Mysterion” എന്നും ലാറ്റിനിൽ “Sacramentum” എന്നുമാണ് പറയുന്നത്.

17). വിശുദ്ധ കൂദാശകളുടെ അടിസ്ഥാനം എന്താണ്?
കൂദാശകളുടെ അടിസ്‌ഥാനം വിശുദ്ധ ബലിയാണ്. വിശുദ്ധ ബലി അഥവ കുർബാന കൂദാശയുടെ കൂദാശയും മറ്റുള്ള എല്ലാ കൂദാശകളുടെയും പൂർത്തീകരണവും ആണ്. കൂദാശ ശരിക്കും സമർപ്പണവും ആരാധനയും ആണ്. അത് ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ഉടമ്പടിയായും മനുഷ്യന് നൽകുന്ന അടയാളമായും കാണാം.

18). ഓർത്തഡോക്സ് പാരമ്പര്യത്തിൽ കൂദാശകളുടെ എണ്ണം എത്ര?
ആദിമ സഭയിൽ എത്ര കൂദാശ എന്ന് നിജപ്പെടുത്തിയിരുന്നില്ല. കത്തോലിക്കാ സഭയിൽ ഏഴ് കൂദാശകൾ എന്ന് എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓർത്തഡോക്സ് പാരമ്പര്യത്തിൽ പ്രധാന കൂദാശകൾ ഏഴെണ്ണം എന്ന് പറയുമ്പോളും വിശുദ്ധ ത്രിത്വ നാമത്തിൽ ആശിർവദിക്കുന്നതിനെ എല്ലാം കൂദാശകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നു.

പ്രധാന കൂദാശകൾ ഏഴ്: 1) വി.മാമോദീസ; 2) വി.മൂറോൻ; 3) വി. കുർബാന; 4) വി. കുമ്പസാരം; 5) വി. വിവാഹം; 6) വി. പട്ടത്വം; 7) രോഗികളുടെ വി. തൈലാഭിഷേകം.
ഇതിൽ ആവർത്തിക്കാൻ പാടില്ലാത്ത കൂദാശകൾ മൂന്നെണ്ണം: 1) വി. മാമോദീസ; 2) വി. മൂറോൻ; 3) വി പട്ടത്വം.
മറ്റു ചില കൂദാശകൾ: 1) പള്ളി കൂദാശ; 2) ഭവന കൂദാശ; 3) വാഹന കൂദാശ തുടങ്ങിയവ.

19). വി. മാമോദീസ എന്നാൽ എന്ത്?
മാമോദീസ എന്ന സുറിയാനി പദത്തിന് സ്നാനം, കഴുകൽ, മുങ്ങുക എന്നൊക്കെയാണ് അർഥം. ഗ്രീക്ക് പദമായ Baptizo എന്ന വാക്കിന് വെള്ളം കൊണ്ട് കഴുകുക എന്ന അർഥം കൂടി ഉണ്ട്.

20). കൂദാശകളിൽ വി. മാമോദീസയ്ക്കുള്ള പ്രാധാന്യം എന്ത്? വി. മാമോദീസ ഏൽക്കണം എന്ന് സഭ നിഷ്കർഷിക്കുന്നത് എന്തിനു?

 • “ആമേൻ ആമേൻ ഞാൻ നിന്നോട് പറയുന്നു : വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ ആർക്കും കഴിയുകയില്ല”. (St. John 3: 5) ദൈവാരാജ്യത്തിലേക്കുള്ള വാതിൽ മാമോദീസയാണ്. അത് വഴി ക്രിസ്തുവിനോടും അവൻ സ്ഥാപിച്ച സഭയോടും ചേരുന്നു (Acts 2: 47). ആയതിനാൽ മാമോദീസ അനിവാര്യമാണ്.
 • “ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു”. (Galatians 3: 27). ക്രിസ്തുവിനോട് കൂടി ചേരുവാൻ സ്നാനം അനിവാര്യമാണ്.
 • “ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിൻ്റെയും, പുത്രൻ്റെയും പരിശുദ്ധറൂഹായുടെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചതും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കികൊള്ളുവിൻ” (St. Mathew 28: 19, 20). കർത്താവിൻ്റെ കല്പനയിൽ തന്നെ സ്നാനം അഥവാ മാമോദീസാ എന്നതിൻ്റെ ആവശ്യകത വ്യക്‌തമാണ്‌.
 • യേശുക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവൻ്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?” (Romans 6: 3). ക്രിസ്തുവിലും അവൻ്റെ മരണത്തിലും നമ്മെ പങ്കാളികളാക്കുന്നതു മാമോദീസ അഥവാ സ്നാനം ആണ്. ഇതു വഴി നാം അവൻ്റെ തിരുശരീരരക്തങ്ങൾ സ്വീകരിക്കാൻ നാം അർഹത നേടുകയാണ്. തിരുശരീരരക്തങ്ങൾ അനുഭവിക്കാത്തവന് നിത്യജീവനില്ല.
 • “നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേൽപിൻ, എന്നാൽ പരിശുദ്ധാത്മാവിനെ ലഭിക്കും.” (Acts 2: 38). പാപമോചനത്തിനായിട്ടു സ്നാനം ഏൽക്കണം.
 • വി. കുർബാന നിത്യജീവനെ നൽകുന്നു. അത് സ്വീകരിക്കാനുള്ള അർഹത മാമോദീസ പ്രാപിച്ചവർക് മാത്രമാണ്.

മാമോദീസയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ (ചുരുക്കത്തിൽ);

 • നിത്യജീവൻ; Titus 3:6
 • പരിശുദ്ധാത്മദാനം; Acts 2:39.
 • പാപമോചനം; Acts 2:38 ; 1 Cor.6:11
 • ദൈവാരാജ്യപ്രവേശനം; St .John 3:5
 • ക്രിസ്തുവിനോട് ചേരുന്നു; Galatians 3:27: Romans 6: 4 & 5
 • സഭാപ്രവേശനം ; Acts 2: 41 & 47.
 • ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ സ്വീകരിക്കാനുള്ള അർഹത .
 • മറ്റ് കൂദാശകൾ സ്വീകരിക്കുവാനുള്ള യോഗ്യത.

സ്നാനം അഥവാ മാമോദീസ എന്ന കൂദാശയുടെ പ്രാധാന്യം അറിയിക്കുന്ന മറ്റു വാക്യങ്ങൾ:- Ezekiel 36:25; St .Mathew 3: 11; St Mark 16: 16; St John 1:12; St. John 3:5; Acts 1:5; Acts 11: 16 ; 1 Cor. 5: 17 ; 1 Cor .12: 13 ; Ephesians 4: 5; Titus 3: 6,7 ; 1 peter 1: 23.

തോമസ് അലക്സ്
www.ovsonline.in

Copyright-ovsonline.in

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY – THE LIFE; വിശ്വാസപഠനം – III

2 thoughts on “സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – 2

 • Nibin Mohan

  Subject – “Reunion of Oriental & Eastern Orthodox Churches”
  ഈ വിഷയവുമായി ബന്ധപെട്ടു പരുമലയിൽ ഒരു debate നടന്നതായി youtube’ൽ കാണുവാനിടയായി. ഇതിൽ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ…
  ഇല്ലെങ്കിൽ, അത് ഇന്നിന്റെ ആവശ്യമാണെന്ന് ഉൾക്കൊണ്ടുകൊണ്ട് സഭയുടെ മുൻപിൽ വീണ്ടും എത്തിക്കുവാൻ കഴിയുമോ…

  Reply
 • Geevarghese.

  Very much useful informations ,to be continued for the best use of the faithful.

  Reply

Leave a Reply

Your email address will not be published. Required fields are marked *

nine + twelve =