മലങ്കര സഭയില്‍ പൊതുവായ രീതിയില്‍ മെത്രോപോലിത്തമാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കണോ ?

t2

മലങ്കര സഭയില്‍ പൊതുവായ രീതിയില്‍ മെത്രോപോലിത്തമാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കണോ ?

View Results

Loading ... Loading ...
മെത്രാപ്പോലീത്തന്മാരുടെ പൊതു സ്ഥലം മാറ്റം കാലഘട്ടത്തിന്‍റെ ആവശ്യം

t3ഏ. ഡി 52-ല്‍ ക്രിസ്തു ശിഷ്യന്‍ ആയ വി. മാര്‍ത്തോമാസ്ലീഹായാല്‍ സ്ഥാപിതവും കാലാകാലങ്ങളില്‍ ജനാധിപത്യവും എപ്പിസ്കോപ്പസിയും സമന്വയിപ്പിച്ചു ലോകത്തിനു മാതൃകയായി പ്രശോഭിക്കുന്ന വി മാര്‍ത്തോമാസ്ലീഹായുടെ പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണ് മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭ. തികച്ചും സ്വതന്ത്രവും തദ്ദേശീയവുമായ സഭ, കാല ക്രമത്തില്‍ വൈദീശീക കാല ക്രമത്തിലും തുടര്ന്നു  അതിജീവനത്തിന്റെ പാതയില്‍ വൈദീശീക ആധിപത്യത്തെ തൂത്തെറിഞ്ഞ് കൂനന്‍ കുരിശു സത്യത്തിലൂടെ വിജയക്കൊടി പാറിച്ചു ഇന്നും  ജനാധിപത്യവും എപ്പിസ്കോപ്പസിയും ഇഴചേര്‍ന്ന ഭരണസംവിധാനത്തിലൂടെ സ്വതന്ത്രമായി നിലനില്‍ക്കുന്നു. ജാതിക്കു തലവന്മാരും ആര്‍ക്കദിയക്കന്മാരും  മാര്‍ത്തോമാ മെത്രാന്മാരും മലങ്കര മെത്രപോലിത്തന്മാരും ആയി വിവിധ കാലഘട്ടത്തില്‍ നടന്ന ഭരണസംവിധാനം 1912 -ലെ കാതോലിക്കെറ്റ് സ്ഥാപനത്തോടെ  ഇന്ന് മലങ്കരയില്‍ ആര്‍ക്കും  ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം പരമാധികാരത്തോടെ നിലനില്ക്കുന്നു. മലങ്കര സഭ ആകമാനം ഒരു മെത്രാപ്പോലീത്തയുടെ ഭരണസീമയില്‍ നിന്നും 7 മെത്രാസനങ്ങളായും അതിന്‍റെ പിന്തുടര്ച്ചക്കാരായി ഇന്ന് 30 മെത്രാസങ്ങളും 26 മേത്രാപോലീത്തന്മാരും, പരമാധ്യക്ഷനും ആത്മീയപിതാവുമായ പരി. കാതോലിക്കാ ബാവയും ജനാധിപത്യ സംവിധാനമെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ട അത്മായ വൈദീക ഗണങ്ങളും ഉല്‍പ്പെട്ട സഭാ മാനേജിംഗ് കമ്മറ്റിയും ഇതര ഓര്‍ത്തഡോക്‍സ്‌ സഭകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് 

സ്ഥലം മാറ്റം എന്തിനു ?

t4

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയില്‍ മേത്രപോലീത്തന്മാരുടെ സമയബന്ധിതപൊതു സ്ഥലം മാറ്റവും വിരമിക്കലും കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് 2014 മാര്‍ച്ച്‌ ‌ 20 നു സഭാ മാനേജിംഗ് കമ്മറ്റിയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു ഏകകണ്ടമായി പാസാക്കിയത്. അഭിവന്ദ്യ തിരുമേനിമാര്‍ സഭയിലെ ജനാധ്യപത്യ സംവിധാനമായ സഭാ മാനേജിംഗ് കമ്മറ്റിയിലൂടെയും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയെഷനിലൂടെയും തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍ തങ്ങളെ ആ സ്ഥാനത് ആക്കിയ ജനത്തെയും വൈദീകരെയും മറന്നും സഭാ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്ത‍ങ്ങള്‍ നടത്തുകയും 1934 ലെ സഭാ ഭരണഘടനക്കും പരി. സഭയ്ക്കും, കാതോലിക്കാ ബാവാക്കും മലങ്കര മെത്രാപ്പോലീത്തായ്ക്കും വിധേയപ്പെടാതെ വിവിധ സ്വകാര്യ ട്രുസ്റ്റുകള്‍ക്ക് വേണ്ടി പണപ്പിരിവ് നടത്തിയും ക്രിസ്തീയ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ജീവിത രീതികളും സഭയുടെ ആചാര അനുഷ്ഠാനങ്ങളില്‍ നിന്നുള്ള വ്യതിചലനവും ഓരോ മെത്രാസനം ഓരോ സഭപോലെ ഭരിക്കപ്പെടുകയും സഭയുടെ കേന്ദ്രീകൃത സ്വഭാവത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി നിര്വുഹിക്കപ്പെടുകയും ഇതര മേത്രാസന പരുധിയില്‍ അനധികൃതമായി സ്ഥാപങ്ങള്‍ തുടങ്ങുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്നതില്‍ നിന്ന് ഉണ്ടാകുന്ന നിരാശയുടെ ഫലമാണ് മെത്രാപ്പോലീത്തമാരുടെ പൊതു സ്ഥലം മാറ്റം എന്ന ചിന്താഗതി.

error: Thank you for visiting : www.ovsonline.in