ബഹറിൻ സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിൻറെ പ്രവർത്തന ഉദ്ഘാടനം നടന്നു

 

മനാമ:  ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രലിൽ വച്ച് നടന്നു. ബഹറനിൽ അര നൂറ്റാണ്ട് പിന്നിട്ട യുവജന വിഭാഗമെന്ന നിലയിൽ, ആരാധന, പഠനം, സേവനം എന്നി ആപ്തവാക്ക്യങ്ങളെ ഉൾകൊണ്ടുകൊണ്ടാണ് പ്രസ്ഥാനം പ്രവർത്തിക്കുന്നത്.

ബുധനാഴ്ച്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിന് കത്തീഡ്രൾ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് ക്രിസ്റ്റി പി. വർഗ്ഗീസ് സ്വാഗതം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗപൂർ സെമിനാരി പി. ആർ. ഒ ആയ റവ. ഫാദർ ജോബിൻ വർഗ്ഗീസ് മുഖ്യ അഥിതി ആയിരുന്നു. സെക്രട്ടറി അജി പാറയിൽ ഈ പ്രവർത്തന വർഷത്തിൽ നടത്തുവാൻ ആഗ്രഹിക്കുന്ന പ്രധാന പരിപാടികൾ അവതരിപ്പിച്ചു.

കത്തീഡ്രൽ ട്രസ്റ്റീ ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, ഇടവകയിലെ മറ്റ് ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ ആയ സാജൻ വർഗ്ഗീസ്, മാത്യു എ. പി., മോളമ്മ ഈപ്പൻ, ഏബ്രഹാം ജോർജ്ജ്, വർഗ്ഗീസ് എം ചാക്കോ, അനു റ്റി. കോശി, ടോബിൻ ജേക്കബ്, റിജോ തങ്കച്ചൻ, ജോൺ രാജു, ബിജു തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ലിനു എബി ഗാനവും ആലപിച്ചു. പ്രസ്ഥാനം ട്രഷറാർ പ്രമോദ് വർഗ്ഗീസ് നന്ദിയും അർപ്പിച്ചു.

ചിത്രം അടിക്കുറിപ്പ്: ബഹറിൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രൽ വികാരി റവ. ഫാദർ ജോബിൻ വർഗ്ഗീസ് നിർവഹിക്കുന്നു. ഇടവക വികാരിയും പ്രെസിഡന്റുമായ റവ. ഫാദർ എം. ബി. ജോർജ്ജ്, ഇടവകയുടെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികൾ എന്നിവർ സമീപം

error: Thank you for visiting : www.ovsonline.in