ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഡയമണ്ട് ജൂബിലി ഭവന നിർമ്മാണ പദ്ധതി

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന ഡയമണ്ട് ജൂബിലി മരിയൻ ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന് നിർമിച്ചു നൽകുന്ന ഭവനങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നിബന്ധനകൾക്ക് വിധേയമായി 2019 മാർച്ച് 31-)0 തിയതിക്ക് മുൻപായി അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ സമർപ്പിക്കണം.

വിലാസം
The Vicar
St. Mary’s Indian Orthodox Cathedral
P.B Box: 834, Kingdom of Bahrain
Email: jabrahamachen@gmail.com

നിബന്ധനകൾ
1. 2018 – ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ.

2. അപേക്ഷകന് മൂന്നു സെന്റ് പുരയിടം സ്വന്തമായി ഉണ്ടായിരിക്കണം. വസ്തുവിന്റെ കരം അടച്ച രസീത്, കൈവശാവകാശ രേഖ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

3. വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രസ്തുത വസ്തുവിന്റെ ഫോട്ടോഗ്രാഫ് ഉൾപെടുത്തിയിരിക്കണം.

4. ഭവന നിർമാണത്തിന്റെ എസ്റ്റിമേറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഭവനം 700 ചതുരശ്ര അടിയിൽ കൂടുവാൻ പാടില്ല. ആറുലക്ഷം രൂപയാണ് പരമാവധി സഹായം.

5. പ്രാദേശീക ഭരണകൂടം അംഗീകരിച്ച പ്ലാൻ / സ്കെച്ച് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

6. അപേക്ഷകൻ തിരിച്ചറിയൽ രേഖ(ആധാർ കാർഡ്, റേഷൻ കാർഡ് മുതലായവ), കൈവശമുള്ള മൊത്തം സ്ഥലത്തിന്റെ വിവരങ്ങൾ, ശമ്പളം അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് കുടുംബാംഗങ്ങളുടെ വിശദ വിവരങ്ങൾ, കുട്ടികളുടെ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകണം.

7. ഏറ്റവും അടുത്തുള്ള മലങ്കര ഓർത്തഡോക്സ് പള്ളി വികാരിയുടെ ശുപാർശ അപേക്ഷയോടൊപ്പം സമർപ്പിക്കണം. (അപേക്ഷകൻ ഓർത്തഡോക്സ് സഭാ അംഗമാണെങ്കിൽ സ്വന്തം ഇടവക വികാരിയുടെ ശുപാർശ കത്ത് സമർപ്പിക്കണം).

8. മലങ്കര ഓർത്തഡോക്സ് പള്ളി വികാരിയുടെ അറിവ് കൂടാതെ പ്രസ്തുത ഭവനം വില്കുന്നതല്ലെന്ന് ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം.

9. അപേക്ഷകന് മറ്റ് ഭവന നിർമ്മാണ സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഉറപ്പ് നൽകണം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in