മസ്കറ്റ് മാർ ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം 2019-20 വർഷത്തിലെ പ്രവർത്തനോദ്‌ഘാടനവും, ആദ്യ അംഗത്വ വിതരണവും

മസ്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2019-20വർഷത്തിലെ പ്രവർത്തനോൽഘാടനവും, ആദ്യ അംഗത്വ വിതരണവും വി: കുർബ്ബാനാന്തരം നടക്കുകയുണ്ടായി. സെന്റ്.തോമസ് ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, മലങ്കര സഭയുടെ കൊട്ടാരക്കര- പുനലൂർ ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ മാർ തേവോദോറോസ്സ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പൊതുസമ്മേളനം മഹാ ഇടവകയിൽ വെച്ചു നടത്തപ്പെട്ടു. “യേശുവിനെ നോക്കുക” ( എബ്രായർ 12:02 )” എന്ന യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി യുവജനങ്ങൾ എപ്രകാരം ക്രിസ്തുവിനെ ദർശിക്കണം എന്ന് തിരുമേനി ഉദ്ബോദിപ്പിച്ചു.

ഇടവക വികാരി റവ.ഫാ. പി.ഒ. മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ, അഭി. തിരുമനസ്സ് കൊണ്ട് അനുഗ്രഹ പ്രഭാഷണവും, മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകനും, പത്തനംതിട്ട ‘നന്മ’ യുടെ സ്ഥാപക ഡയറക്ടറുമായ ശ്രീ. ബിനു കെ സാം ക്ലാസ് നയിച്ചു. ഇടവകയുടെ അസ്സോസിയേറ്റ് വികാരി റവ. ഫാ. ബിജോയി വർഗീസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ. ഗീവർഗീസ് യോഹന്നാൻ, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ബോബൻ മാത്യു, ഇടവക ട്രസ്റ്റി. ശ്രീ ജോൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു
ഇടവക സെക്രട്ടറി ശ്രീ. പ്രദീപ് വർഗീസ്, കോ-ട്രസ്റ്റി ശ്രീ. സാബു ചാണ്ടി, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ മുതലായവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

യുവജനപ്രസ്ഥാനം വൈസ്.പ്രസിഡന്റ് ശ്രീ. ബിജു മാത്യു, സെക്രട്ടറി ശ്രീ. ആകാശ് മാത്യു വർഗ്ഗീസ്, ട്രസ്റ്റി ശ്രീ. ജോമോൻ സാമുവേൽ, ജോ.സെക്രട്ടറി ശ്രീ. ലിജോ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Thank you for visiting : www.ovsonline.in