ദുബായ് കത്തീഡ്രൽ പെരുന്നാൾ ജൂലൈ 2,3 തീയതികളിൽ

ദുബായ്:- ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  ഇടവക പെരുന്നാളിന് കൊടിയേറി.പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ എന്നിവർ കാർമ്മികത്വം വഹിക്കും.
ജൂൺ 28 ചൊവ്വാ വൈകിട്ട് 6:30-ന് സന്ധ്യാ നമസ്കാരം. തുടർന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന.
ജൂൺ 30 വ്യാഴം വൈകിട്ട് 7-ന് സന്ധ്യാ നമസ്കാരം, തുടർന്നു വചന ശുശ്രൂഷക്കു ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ നേതൃത്വം നൽകും.
ജൂലൈ 1 വെള്ളി രാവിലെ 7:15-ന് പ്രഭാത നമസ്കാരം, തുടർന്നു  ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന.
ജൂലൈ 2 ശനി വൈകിട്ട്  6:30-ന് സന്ധ്യാ നമസ്കാരം, തുടർന്നു വചന ശുശ്രൂഷ, ധൂപ പ്രാർത്ഥന, പ്രദക്ഷിണം, പെരുന്നാൾ വാഴ്വ്, സ്നേഹ വിരുന്ന്.
ജൂലൈ 3 ഞായർ വൈകിട്ട്  6:30-ന് സന്ധ്യാ നമസ്കാരം, തുടർന്നു  ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന, പെരുന്നാൾ വാഴ്വ്, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ഷാജി മാത്യൂസ്,  സഹ വികാരി ഫാ. ലെനി ചാക്കോ ഇടവക ട്രസ്റ്റീ ജോൺസൺ ഡി.വൈ, സെക്രട്ടറി ബാബുജി ജോർജ് എന്നിവർ അറിയിച്ചു,

കൂടുതൽ  വിവരങ്ങൾക്ക് 04 – 337 11 22 എന്ന നമ്പരിൽ ബന്ധപ്പെടുക.

error: Thank you for visiting : www.ovsonline.in