മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ്സ് മത്സരം 2017

മനാമ : ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ, അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ സ്മരണാർത്ഥം ക്വിസ്സ് മത്സരം നവംബർ 3 വെള്ളിയാഴ്ച കത്തീഡ്രലിൽ വച്ച് നടത്തി. ഇദംപ്രഥമമായി ഇടവകയിലെ പതിനാലു ഏരിയ പ്രയർ യൂണിറ്റുകളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടത്തിയ മത്സരം അത്യന്തം ആവേശോജ്വലമായിരുന്നു.

മത്സരത്തോടനുബന്ധിച്ച് അഭിവന്ദ്യ തിരുമേനിയുടെ അനുസ്മരണ സമ്മേളനവും  ഉണ്ടായിരുന്നു. പ്രസ്ഥാനം ലെ-വൈസ് പ്രസിഡൻറ് ശ്രീ.ക്രിസ്റ്റി പി വർഗീസ് സ്വാഗതം ആശംസിച്ച സമ്മേളനം ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡൻറുമായ റവ.ഫാ.എം ബി ജോർജ്  ഉദ്‌ഘാടനം ചെയ്തു. ഇടവക സഹ വികാരിയും പ്രസ്ഥാനം വൈസ് പ്രസിഡൻറുമായ റവ.ഫാ. ജോഷ്വാ എബ്രഹാം, കത്തീഡ്രൽ ട്രസ്റ്റീ ശ്രീ.ജോർജ് മാത്യു , ആക്ടിങ് സെക്രട്ടറി ശ്രീ. ഷിബു സി ജോർജ്, മറ്റ് മാനേജിങ് കമ്മറ്റി അംഗങ്ങൾ, പ്രസ്ഥാനം സെക്രട്ടറി ശ്രീ.അജി ചാക്കോ പാറയിൽ, ട്രെഷറർ ശ്രീ.പ്രമോദ് വർഗീസ്, മറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പ്രസ്ഥാന അംഗം ശ്രീ. സിജോ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. ക്വിസ്സ് മാസ്റ്റേഴ്സ് ആയിരുന്ന ശ്രീ. ജോർജ് വർഗീസ് , ശ്രീ.അനു റ്റി കോശി, ശ്രീ ജെഷൻ സൈമൺ എന്നിവർ മികവുറ്റ രീതിയിൽ മത്സരം നിയന്ത്രിച്ചു. ശ്രീ അജു റ്റി കോശി അവതാരകനായിരുന്നു.

ആവേശകരമായ മത്സരത്തിൽ മുഹറഖ് ഏരിയ പ്രയർ ഒന്നാം സ്ഥാനവും(മത്സരാർത്ഥികൾ: ശ്രീമതി.ഷീജ കുര്യൻ, ശ്രീമതി.റിനി മോൻസി, ശ്രീ. ജീസൺ ജോർജ്), ചർച്ച് ഏരിയ സൗത്ത് രണ്ടാം സ്ഥാനവും(മത്സരാർത്ഥികൾ: ശ്രീമതി.റീന ബിജു, ശ്രീമതി. സിബി ബാബു, ശ്രീമതി. സിനി റേച്ചൽ പ്രസാദ്), ഗഫൂൾ കമ്മീസ് ഏരിയ പ്രയർ മൂന്നാം സ്ഥാനവും (മത്സരാർത്ഥികൾ: ശ്രീ.ഷിജു കെ ഉമ്മൻ, ശ്രീ.അനിൽ ചാക്കോ, ശ്രീ.അനീഷ് ജോർജ്) കരസ്ഥമാക്കി.

ക്വിസ്സ് മത്സരത്തിൻറെ വിജയത്തിനായി അല്പമായോ അധികമായോ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി സെക്രട്ടറി രേഖപ്പെടുത്തി.

വിജയികൾക്കുള്ള സമ്മാനം ബഹുമാനപ്പെട്ട വികാരി നവംബർ 10 വെള്ളിയാഴ്ച വി കുർബാനക്ക് ശേഷം നൽകുകയുണ്ടായി.

error: Thank you for visiting : www.ovsonline.in