ബഹ്‌റൈൻ കെ. സി. ഇ. സി. ബൈബിള്‍ ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന്‌

 മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ 2017  സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണി മുതല്‍ സെൻറ് പോള്‍സ് മാര്‍ത്തോമ്മ പാരീഷില്‍ വച്ച് “എക്യൂമിനിക്കല്‍ അഡള്‍ട്ട് ക്വിസ് കോമ്പറ്റീഷന്‍” നടത്തുന്നു. 20 വയസ്സിന്‌ മുകളില്‍ പ്രായമുള്ള  മൂന്നോ, നാലോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ്‌ എല്ലാ പള്ളികളില്‍ നിന്നും പങ്കെടുക്കുന്നു. സത്യവേദപുസ്തകത്തില്‍ നിന്നും ഉല്‍പത്തി 1 മുതല്‍ 15 വരെയുള്ള അദ്ധ്യായങ്ങളില്‍ നിന്നും വിശുദ്ധ മത്തായിയുടെ സുവിശേഷം 1 മുതല്‍ 28 വരെയുള്ള അദ്ധ്യായങ്ങളില്‍ നിന്നും ആയിരിക്കും ചോദ്യങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. റെജി പി. ഏബ്രഹാം (39031542), തോമസ് കെ. ജോസഫ് (33558890) എന്നിവരുമായി ബന്ധപ്പെടാവുന്നതാണന്ന്‍ കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ജോര്‍ജ്ജ് യോഹന്നാന്‍, സെക്രട്ടറി മൈക്കിള്‍ റ്റി. എം., ട്രഷറാര്‍ ക്രിസോസ്റ്റം ജോസഫ് എന്നിവര്‍ അറിയിച്ചു.

error: Thank you for visiting : www.ovsonline.in