അബുദാബി കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപെരുന്നാള്‍ 1-ന്

യു.എ.ഇ  ● കോതമംഗലം മാര്‍ തോമാ  ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 33- ാം ഓർമ്മപ്പെരുന്നാളും, ഗോവ  സെന്‍റ്  മേരീസ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന കാരുണ്യത്തിന്‍റെ  അപ്പോസ്തലനും  ബാഹ്യകേരള ഭദ്രാസനങ്ങളുടെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന  ഭാഗ്യസ്മരണാർഹനായ അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 93- ാം  ഓർമ്മപ്പെരുന്നാളും 2016 ഒക്ടോബർ 1 ശനിയാഴ്ച അബുദാബി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംയുക്തമായി ആചരിക്കുന്നു.7.30ന് സന്ധ്യാ നമസ്കാരം,പ്രസംഗം,പ്രദക്ഷിണം,ആശീര്‍വാദം,നേര്‍ച്ച വിളമ്പ്

error: Thank you for visiting : www.ovsonline.in