ഭോസരി പള്ളിയില്‍ ഇടവക പെരുന്നാള്‍

പൂനെ (മഹാരാഷ്ട്ര) : ബോംബൈ ഭദ്രാസനത്തിലെ ഭോസരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാളും വൈദീക വസതിയുടെ കൂദാശയും ഫെബ്രുവരി 18 മുതല്‍ നടക്കും.18ന് കൊടിയേറ്റ്,24ന് 7.30ന് കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ തേവോദോറോസ് പ്രഭാഷണം നടത്തും.25ന് രാവിലെ 9 ന് അഭിവന്ദ്യ തിരുമേനി കുര്‍ബാന അര്‍പ്പിക്കും,പ്രദക്ഷിണം,ആശീര്‍വാദം.11.30 ന് വൈദീക വസതിയുടെ കൂദാശ,12ന് വികാരി ഫാ.ബൈജു തോമസിന്‍റെ അധ്യക്ഷതയില്‍  പൊതുസമ്മേളനം,12.30ന് കൊടിയിറക്ക്,നേര്‍ച്ച വിളമ്പ്.
error: Thank you for visiting : www.ovsonline.in