ഐ.ടിയുടെ ഈറ്റില്ലത്ത് സഭയ്ക്ക് പുതിയ ആരാധനാകേന്ദ്രം

ബാംഗ്ലൂര്‍: മഹാനഗരത്തിലെ യുവ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ദീര്‍ഘകാല അഭിലാഷം പൂവണിയുന്നു. നൂറുകണക്കിന് അന്താരാഷ്‌ട്ര കമ്പനികള്‍ സ്ഥിതി ചെയ്യുന്ന വൈറ്റ്ഫീല്‍ഡ് പ്രദേശത്ത് മലങ്കരസഭയ്ക്ക് ഒരു ആരാധനാകേന്ദ്രം ഒരുങ്ങുകയാണ്. മാറത്തഹള്ളി മോര്‍ ബസേലിയോസ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ജൂണ്‍ 18 മുതല്‍ വി.കുര്‍ബാന ആരംഭിക്കുന്നത്. സമീപത്ത് സഭയുടെ ദേവാലയം ഇല്ലാത്തതു കാരണം മറ്റു വിശ്വാസങ്ങളില്‍ ഉള്ള പള്ളികളില്‍ പോകാറുണ്ടായിരുന്ന വൈറ്റ്ഫീല്‍ഡിലെ അനേകം വിശ്വാസികള്‍ക്ക് ഇത് ആശ്വാസമായി. മാസത്തില്‍ ഒന്നും മൂന്നും ഞായറാഴ്ചകളില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയാണ് കുര്‍ബാനയെന്നു വികാരി ഫാ.മോന്‍സി പി.ചാക്കോ അറിയിച്ചു.  ഫോണ്‍: 97427 33682, 99803 10409.

പുതുതലമുറയില്‍ പെട്ട അനേകം വിശ്വാസികള്‍ താമസിക്കുന്ന സര്‍ജാപ്പൂര്‍ പ്രദേശത്തും മാറത്തഹള്ളി ഇടവക കഴിഞ്ഞ വര്‍ഷം കുര്‍ബാന ആരംഭിച്ചിരുന്നു.

error: Thank you for visiting : www.ovsonline.in