യു.പിയിലെ വിശ്വാസികള്‍ക്ക് സത് വാര്‍ത്ത : ഡല്‍ഹി ഭദ്രാസനത്തിന്‍റെ പുതിയ കോണ്‍ഗ്രിഗേഷന്‍ അലിഗഡില്‍

ഡല്‍ഹി : ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് മുസ്ലിം സര്‍വ്വകലാശാല കൊണ്ട് പ്രസിദ്ധമായ അലിഗഡില്‍ സ്തുതി ചൊവ്വാക്കപ്പെട്ട സത്യ വിശ്വാസി സമൂഹം ഒത്തുകൂടി ആരാധനയ്ക്ക് സൗകര്യമാവുകയാണ്. ഡല്‍ഹി ഭദ്രാസന അധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത കോണ്‍ഗ്രിഗേഷന്‍ പ്രഖ്യാപിച്ചു പള്ളികള്‍ക്ക് കല്പന പുറപ്പെടുവിച്ചു.

അലിഗഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ വികാരിയായി ഫാ.എബിന്‍ പി ജേക്കബിനെ നിയമിച്ചതായി കല്പനയില്‍ പറയുന്നു.റിനു പാപ്പച്ചന്‍ (ട്രഷറര്‍),ഷിജു വര്‍ഗീസ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.കോണ്‍ഗ്രിഗേഷന്‍റെ രൂപീകരണത്തിന് പ്രവര്‍ത്തിച്ച ഫാ.ജെയ്‌സ് കെ ജോര്‍ജ് ,ഭദ്രാസന സെക്രട്ടറി ഫാ.സജി യോഹന്നാന്‍,ഫാ.എബിന്‍ പി ജേക്കബ്‌ എന്നിവരെ മാര്‍ ദിമെത്രയോസ് അഭിനന്ദിച്ചു.

error: Thank you for visiting : www.ovsonline.in