ബോംബെ ഭദ്രാസന അരമന പള്ളിയിൽ പെരുന്നാൾ മഹാമഹം

ബോംബെ / കോട്ടയം:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനങ്ങളിൽ പ്രധാനപ്പെട്ടതും ബോംബെ ഭദ്രാസന ആസ്ഥാനവുമായ വാശി സെന്റ് :തോമസ് ഓർത്തഡോക്സ് പള്ളിയുടെ 27-)മത് പ്രതിഷ്ഠാ പെരുന്നാളും കൺവെൻഷനും 2016 ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ പൂർവാധികം ഭംഗിയായി നടത്തുന്നു. ഫെബ്രുവരി 7, 8 തിയതികളിൽ മലങ്കര സഭാപരമാധ്യക്ഷനായ പരിശുദ്ധ കാതോലിക്ക ബാവ തിരുമനസിന്റെ മുഖ്യകാർമ്മികത്വത്തിലും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ഗീവറുഗീസ് മാർ കൂറീലോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെടുന്നു. ഫെബ്രുവരി 6 ശനിയാഴ്ച സന്ധ്യാനമസ്കാരത്തിനു ശേഷം ഭക്തിനിർഭരമായ റാസയിലും പെരുന്നാളിലും നേർച്ച കാഴ്ചകളോടെ വന്ന് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

റിപോട്ടര്‍ : അജി പാറയിൽ .

error: Thank you for visiting : www.ovsonline.in