OCYM UAE Zonal Conference ജബൽ അലി സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ ആതിഥേയത്തിൽ ഡിസംബർ 2ന്

29 മത് ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ UAE സോണൽ കോൺഫറൻസ്, ‘സമന്വയ 2019 ‘ ഡിസംബർ രണ്ടാം തീയതി , ജബൽ അലി സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ ആതിഥേയത്തിൽ നടത്തപ്പെടുന്നു. “Looking unto Jesus “ എന്ന ചിന്താവിഷയത്തോടെ നടത്തപെടുന്ന വാർഷിക കോൺഫെറെൻസിൽ, OCYM പ്രസിഡന്റ് അഭിവന്ദ്യ. യൂഹാനോൻ മാർ ക്രിസ്റ്റമോസ്‌ മെത്രാപ്പോലീത്ത (നിരണം ഭദ്രാസനം) , അഭിവന്ദ്യ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത (ബാംഗ്ലൂർ) എന്നിവർ നേതൃത്വം നല്കുന്നതും, ശ്രീ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്‌ . റെവ. ഫാ. വർഗീസ്. ടി .വർഗീസ് ( OCYM വൈസ് പ്രസിഡന്റ്), റെവ.ഫാ. ജേക്കബ് ജോർജ് എന്നിവർ ക്ലാസുകൾ നയിക്കുന്നതുമാക്കുന്നു.

error: Thank you for visiting : www.ovsonline.in