വെട്ടിക്കൽ ദയറായിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

മുളന്തുരുത്തി: വെട്ടിക്കൽ ദേശത്തിനു ഇത്  പരിശുദ്ധനായ പരുമല തിരുമേനിയുടെ പാവന സ്മരണയുടെ നാളുകൾ.പരിശുദ്ധന്റെ പാദമൂന്നിയ മണ്ണിൽ, പരിശുദ്ധന്റെ പ്രാർഥനകൾ വിലയം പ്രാപിച്ച മണ്ണിൽ,പരിശുദ്ധന്റെ തിരുശേഷിപ്പിടമായ പുണ്യഭൂമിയിൽ ഇനി പവിത്ര സ്മരണയുടെ നാളുകൾ. വെട്ടിക്കൽ സെൻറ് തോമസ് ദയറായിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിന് കൊടിയേറി. ഫാ.ടി.പി ഏലിയാസ് കൊടി ഉയർത്തി.ദയറാ മാനേജർ ഫാ.വിനോദ് ജോർജ് സന്നിഹിതനായിരുന്നു. ഡിസംബർ മാസം 8 ,9 ,10 (വ്യാഴം,വെള്ളി,ശെനി) ദിവസങ്ങളിലായി പെരുന്നാൾ ചടങ്ങുകൾ നടക്കും. എട്ടാം തിയതി വ്യാഴാഴ്ച  രാവിലെ 6.30 ന് വി.കുർബ്ബാനയും വൈകിട്ട് 6ന് സന്ധ്യാനമസ്ക്കാരവും ഉണ്ടായിരിക്കും. ഒൻപതാം തിയതി വെള്ളിയാഴ്ച രാവിലെ 6 .30  നു വിശുദ്ധ കുർബാനയും വൈകിട് 6 :00  നു  സന്ധ്യ നമസ്കാരവും പരി. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ അനുഗ്രഹ പ്രഭാഷണവും തുടർന്ന് തുപ്പംപടിയിലേക്ക് പ്രദക്ഷിണവും നടക്കും. പ്രദക്ഷിണം തിരികെ പളളിയിലെത്തി ചേരുമ്പോൾ ശ്ശൈഹീക വാഴ്വും നേർച്ച സദ്യയും ഉണ്ടായിരിക്കും.സമാപന ദിവസമായ ശനിയാഴ്ച  രാവിലെ 6ന് ദയറായുടെ മുകളിലത്തെ ചാപ്പലിൽ അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി.കുർബ്ബാനയും,  8.30 ന് ദയറായിൽ  പരി.കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ വി.കുർബ്ബാനയും ഉണ്ടായിരിക്കും. തുടർന്ന് പ്രദക്ഷിണവും  ആശീർവ്വാദവും, നേർച്ചസദ്യയും ഉണ്ടായിരിക്കും. കൊടിയിറക്കത്തോടെ  പെരുന്നാൾ ചടങ്ങുകൾക്ക് സമാപനം കുറയ്ക്കുമെന്ന് ദയാറ മാനേജർ ഫാ.വിനോദ് ജോർജ് അറിയിച്ചു.
ഈ വർഷത്തെ പെരുന്നാൾ എട്ടുകഴിക്കുന്നതു ശ്രി.സി.വി.ജോസ് ചേലച്ചുവട്ടിൽ ആണ്.പെരുന്നാൾ ചടങ്ങുകൾക്ക് മദ്ധ്യേ മാർ ഗ്രീഗോറിയോസ് അവാർഡ് ദാനവും (Best Student of Baselian ), പി.കെ.സ്കറിയ മെമ്മോറിയൽ എൻഡോവ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള ചികിത്സാ സഹായ വിതരണവും, മാത്യു ജി മലയൻ  മെമ്മോറിയൽ എൻഡോവ്മെന്റ് ഫണ്ട് വിതരണവും പരിശുദ്ധ ബാവാതിരുമനസുകൊണ്ടു നിർവഹിക്കുന്നതായിരിക്കും.

error: Thank you for visiting : www.ovsonline.in