മൈലപ്ര ആശ്രമം മുൻ സുപ്പീരിയർ അപ്രേം റമ്പാൻ അന്തരിച്ചു

പത്തനംതിട്ട: ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം മുൻ സുപ്പീരിയറുമായ അപ്രേം റമ്പാൻ (101) അന്തരിച്ചു. കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി, റാഹേലമ്മ ദമ്പതികളുടെ നാലാമത്തെ മകനാണ്. മൈലപ്ര കുര്യാക്കോസ് ആശ്രമത്തിലെ ധ്യാന ഗുരുവായിരുന്നു. തുമ്പമൺ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും അട്ടച്ചാക്കൽ സെന്റ് ജോർജ് എച്ച്എസിൽ മലയാളം അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മൈലപ്ര മാത്യൂസ് റമ്പാന്റെ ശിഷ്യനാണ്. മൃതദേഹം നാളെ 3-ന് ആശ്രമം ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഞായർ 3-ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ ആശ്രമം ചാപ്പലിൽ നടക്കും. 100–ാം വയസിലും ആത്മീയ ശുശ്രൂഷകളിൽ സജീവമായിരുന്ന റമ്പാനെ ബുധനാഴ്ച്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

error: Thank you for visiting : www.ovsonline.in