തിരുവനന്തപുരം ഭദ്രാസനം സംഘടിപ്പിച്ച പുതുവത്സര സംഗമം വേറിട്ടുനിന്നു

തിരുവനന്തപുരം : സമാധാനത്തിന്‍റെ  സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നതെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു. ഇക്കാലത്തെ ഭീകരപ്രവർത്തനങ്ങള്‍ കാണുമ്പോൾ സമാധാനം നമുക്ക് അന്യമായിപ്പോയോയെന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം നടത്തിയ ക്രിസ്മസ്–പുതുവൽസര സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, തോമസ് മാർ അത്തനാസിയോസ് (ചെങ്ങന്നൂര്‍ ഭദ്രാസനം), തോമസ്‌ മാര്‍ അത്തനാസിയോസ് (കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനം), യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (അങ്കമാലി ഭദ്രാസനം), സി.എസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ. ധർമരാജ് റസാലം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.എൽ.എ-മാരായ ഒ. രാജഗോപാൽ, കെ. മുരളീധരൻ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി അശ്വതിതിരുനാൾ, പി. എച്ച്. അബ്ദുൽഗഫാർ മൗലവി, വി. പി. സുഹൈബ് മൗലവി, എം. എ. ബേബി, എം. വിജയകുമാർ, പി. പി. മുകുന്ദൻ, പന്ന്യൻ രവീന്ദ്രൻ, പെരുമ്പടവം ശ്രീധരൻ, ടി. പി. ശ്രീനിവാസൻ, ജോസഫ്‌ എം പുതുശ്ശേരി, വിനു വി ജോണ്‍, ജോര്‍ജ് പോള്‍  തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

Malankara Indian Orthodox Church News

error: Thank you for visiting : www.ovsonline.in