തുമ്പമണ്‍ ഭദ്രാസനത്തിന് തിലകക്കുറിയായി ‘സമഷ്ടി’

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമൺ ഭദ്രാസന അധിപനും സഭാ പരിസ്ഥിതി കമ്മീഷന്‍ ചെയര്‍മാനുമായ അഭിവന്ദ്യനായ കുര്യാക്കോസ് മാർ ക്ളിമ്മീസ് തിരുമേനി മാരാമൺ പമ്പാ തീരത്ത് സ്ഥാപിച്ച   ‘സമഷ്ടി’ ഓര്‍ ത്തഡോക്സ് സെന്‍റര്‍ പ്രകൃതിയെ തൊട്ടറിയുന്നു. ‘സമഷ്ടി’ പ്രകൃതിയുടെ മൂലസ്ഥാനം,പ്രകൃതിയുടെ സ്മൃതി സഞ്ചിവനി .പൈത്യകത്തെയും പാരമ്പര്യങ്ങളെയും മാറോടു ചേർത്തുപിടിച്ചു പ്രവര്‍ത്തനം നടക്കുന്നത്.ആട്,താറാവ്,കോഴികള്‍,വിവിധ ഇനം കിളികള്‍,പ്രാവുകള്‍,തേനിച്ച തുടങ്ങി പ്രകൃതിയുടെ വൈവിധ്യം സമഷ്ടിയിലൂടെ ദ്രിശ്യമാകുന്നത്.

നൂറില്‍ പരം നാടന്‍ പശുക്കളും പച്ചക്കറി കൃഷിയും ഇവിടെയുണ്ട്.2010-ല്‍ ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനം പമ്പാ തീരത്ത് അഞ്ചു ഏക്കറിലായി പരിസ്ഥിതി സൗഹൃദം കേന്ദ്രം ആരംഭിക്കുന്നത്.കേരള സര്‍ക്കാരിന്റെ മോഡല്‍ ഡയറി ഫാം ആയും കേന്ദ്ര സര്‍ക്കാരിന്റെ തെങ്ങ് ഗവേഷണ ഫീല്‍ഡായും സമഷ്ടി പ്രവര്‍ത്തിക്കുന്നു.പരിശുദ്ധ സഭയ്ക്കും അഭിമാനകരമാണ് ‘സമഷ്ടി’.

(റിപ്പോര്‍ട്ട്  : അമൃത ടി.വി)

error: Thank you for visiting : www.ovsonline.in