തൊഴിയൂര്‍ സഭാധ്യക്ഷന്‍ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത പരുമല സന്ദര്‍ശിച്ചു

പത്തനംതിട്ട :- തൊഴിയൂര്‍ സഭ എന്നറിയപ്പെടുന്ന മലബാര്‍ സ്വന്തന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ നിദാന്ത വന്ദ്യ ദിവ്യ മഹിമ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത പരുമല സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി,സെമിനാരിയും സന്ദര്‍ശിച്ചു.സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്‌ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
ദേവാലയത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന പരിശുദ്ധനായ പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ കബറിങ്കല്‍ പ്രാര്‍ത്ഥിക്കുകയും മലങ്കര ഓര്‍ത്തഡോക് സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവായുമായും,നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയായും കൂടിക്കാഴ്ചയും നടത്തിയതിന്  ശേഷമാണ് സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മടങ്ങിയത്.
More Photo’s Click Here
error: Thank you for visiting : www.ovsonline.in