കാരുണ്യത്തിന്റെ കരുതലുമായി തോനയ്ക്കാട് യുവജനപ്രസ്ഥാനം

തോനയ്ക്കാട് സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ പള്ളി യുവജനപ്രസ്ഥാനത്തിന്റെ 2016-17 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സാധുജന സഹായ പദ്ധതിയുടെ പെൻഷൻ വിതരണവും 2016 ജൂൺ 19ന് രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു.

രാവിലെ 7 മണിക്ക് യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ. പി.വൈ ജെസ്സൻന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ. ഫാ. കെ. എം. വർഗ്ഗിസ് കളീക്കൽ അദ്ധ്യക്ഷത വഹിക്കും. സാധുജന സഹായ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പെൻഷൻ വിതരണ ഉദ്ഘാടനം ചെങ്ങന്നൂർ എം. എൽ. എ. അഡ്വ. കെ. കെ. രാമചന്ദ്രൻനായർ നിർവ്വഹിക്കും. റവ. ഫാ. പി.വൈ ജെസ്സൻ, റവ. ഫാ. അജി കെ. തോമസ്‌, ബിനു സാമുവേൽ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിക്കും എന്ന് അജിൻ എബ്രഹാം,ഷെബിൻ പി. ജോർജ്, ജിനു ജോൺ, വർഗ്ഗിസ് എം. മാത്യു തുടങ്ങിയവര അറിയിച്ചു.

error: Thank you for visiting : www.ovsonline.in