തേവനാൽ പള്ളി പെരുന്നാൾ ഫെബ്രുവരി 14ന് കൊടിയേറും

വെട്ടിക്കല്‍ :-മലങ്കര സഭയില്‍ മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള അപൂര്‍വ്വം വാലയങ്ങളിലൊന്നും കണ്ടനാട്    ഭദ്രാസനത്തിലെ    ഏക    ദേവാലയവുമായ,വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍  ഓര്‍ത്തഡോക്സ്‌    സുറിയാനി
പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിനും ,ദേശത്തിന്റെ കാവല്‍പിതാവായ മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മപെരുന്നാളിനും ഫെബ്രുവരി 14ന് കൊടിയേറും . ഫെബ്രുവരി 17,18,19,20 (ബുധന്‍,വ്യാഴം,വെള്ളി,ശനി) തിയതികളിലാണ് പെരുന്നാള്‍ .

പെരുന്നാൾ  പ്രോഗ്രാം

ഫെബ്രുവരി 17 ബുധന്‍
വൈകിട്ട് 6.00 : സന്ധ്യാനമസ്കാരം
വചനശുശ്രുഷ
ഫാ.ജോണ്‍ വി. ജോണ്‍
(വടകര സെ. ജോണ്‍സ്ഓര്‍ത്തഡോക്സ്‌ പള്ളി)
ഫെബ്രുവരി 17 വ്യാഴം
വൈകിട്ട് 6.00: സന്ധ്യാനമസ്കാരം
വചനശുശ്രുഷ
ഫാ. എബ്രഹാം കാരാമ്മേല്‍
( പെരിയാമ്പ്ര സെ.ജോര്‍ജ് ഓര്‍ത്തഡോക്സ്‌ പള്ളി)
ഫെബ്രുവരി 19 വെള്ളി
വൈകിട്ട് 6.00 : സന്ധ്യാനമസ്കാരം
ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ്‌ മാര്‍
തേവോദോസ്യോസ് തിരുമേനി

 ഭക്തിനിര്‍ഭരമായ പ്രദക്ഷിണം

പള്ളിയില്‍ നിന്ന് പുറപ്പെട്ട് പടിഞ്ഞാറേ കുരിശ്, വെട്ടിക്കല്‍ സെ. കുര്യാക്കോസ് കുരിശ് , തുപ്പംപടി സെ. ജോര്‍ജ് കുരിശ്, തലക്കോട് സെ. മേരീസ് കുരിശ് ,തലക്കോട് മാര്‍ ഗ്രിഗോറിയോസ് ചാപ്പല്‍ , കത്തനാരുചിര കണയന്നൂര്‍  സെ.മേരീസ് കുരിശ് ,ഇലക്ട്രോഗിരി OEN സെ. ജോര്‍ജ് കുരിശ് , സെമിനാരി റോഡിലുള്ള പന്ദല്‍,പുണ്യപ്പെട്ട കാട്ടുമങ്ങാട്ടു ബാവമാര്‍ തപസ്സനുഷ്ട്ടിച്ച മാര്‍ബഹനാന്‍ ദയറാ ചാപ്പല്‍ എനിവിടങ്ങളിലെ സ്വീകരണത്തിനും,പ്രാര്‍ത്ഥനയ്ക്കും ശേഷം പള്ളിയില്‍ തിരിച്ചെത്തി  ആശിര്‍വാദം, നേര്ച്ചസദ്യ.

ഫെബ്രുവരി 20 ശനി
രാവിലെ 7.30 : പ്രഭാത നമസ്കാരം
8.30 : വി.കുര്‍ബ്ബാന
ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ്‌ മാര്‍
തേവോദോസ്യോസ് തിരുമേനി
: മധ്യസ്ഥ പ്രാര്‍ത്ഥന,അനുഗ്രഹ പ്രഭാഷണം
:പ്രദക്ഷിണം
പള്ളിയില്‍ നിന്നും പുറപ്പെട്ട് പടിഞ്ഞാറേ കുരിശ്, കാട്ടുമങ്ങാട്ടു ബാവാമാര്‍ തപസ്സ് അനുഷ്ഠിച്ച മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍
എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി തിരികെയെത്തി
ശ്ലൈഹിക വാഴ്വ്
: നേര്ച്ചസദ്യ
: കൊടിയിറക്ക്‌

തേവനാല്‍ പള്ളി 

മലങ്കര സഭയില്‍ മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ സ്ഥാപിതമായ അപൂര്‍വ്വം ദേവാലയങ്ങളില്‍ ഒന്നാണ് തേവനാല്‍ പള്ളി. എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്തുള്ള പ്രസിദ്ധമായ വെട്ടിക്കല്‍ ദയറയ്ക്കടുത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. വെട്ടിക്കല്‍- തിരുവാണിയൂര്‍ റോഡരുകില്‍ തേവനാല്‍ കുന്നിന്റെ നെറുകയില്‍ നിലകൊള്ളുന്ന ഈ ദേവാലയം ചരിത്രപ്രസിദ്ധമാണ്.   കണ്ടനാട്   ഭദ്രാസന  മെത്രാപ്പോലിത്തയായിരുന്ന ഔഗേന്‍ മാര്‍   തിമോത്തിയോസ് ( പിന്നിട്
പ.ഔഗേന്‍ ബാവ) കല്ലിട്ടു 1928 ഫെബ്രുവരി 19 നു സ്ഥാപിതമായതാണ് ഈ പള്ളി.ഓലിയില്‍ കൂനപ്പിള്ളില്‍ അബ്രാഹം കശീശയാണ് ദേവാലയ സ്ഥാപകന്‍.
18 ആം നൂറ്റാണ്ടില്‍ (1767 ) താപസ ശ്രേഷ്ഠരായ കാട്ടുമങ്ങാട്ടു ബാവാമാര്‍ ( പിന്നീട് തൊഴിയൂര്‍ സഭ സ്ഥാപകര്‍) മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ ദയറ സ്ഥാപിച്ചു തപസ്സനുഷ്ടിച്ചത് ഈ പള്ളിയോടു ചേര്‍ന്നുള്ള തേവനാല്‍ താഴ്വരയിലാണ് എന്നുള്ളത് ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഭാഗമാണ് .പില്‍ക്കാലത്ത്‌ നശിച്ചു പോയ ദയറയുടെ സ്ഥാനനിര്‍ണയതിനായി പ . പരുമല തിരുമേനി കാട്ടുകല്ലുകള്‍ ശേഖരിച്ചതായും ചരിത്രം പറയുന്നു . പിതാക്കന്മാരുടെ സാന്നിധ്യം കൊണ്ടു പവിത്രമാക്കപെട്ട ദയറ ചാപ്പല്‍ പുനര്‍നിര്‍മിച്ചു 2014 ല്‍ അഭിവന്ദ്യ സേവേറിയോസ് തിരുമനസ്സുകൊണ്ടു കൂദാശ ചെയ്തു . പരിശുദ്ധ ബാവാമാര്‍ ഉപയോഗിച്ച നീരുറവയും ചാപ്പലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. പുനര്‍ നിര്‍മ്മിച്ച തേവനാല്‍ പള്ളി 2015 സെപ്റ്റംബര്‍ 19ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ തൃക്കരങ്ങളാല്‍ വി. മൂറോന്‍ അഭിഷേകം ചെയ്യപ്പെട്ടു.

മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്‍ കീഴില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തില്‍ 140 കുടുംബങ്ങളാനുള്ളത്. ഇടവകയുടെ വിവിധ ഭാഗങ്ങളിലായി 2 ചാപ്പലുകളും 6 കുരിശു പള്ളികളും സ്ഥിതി ചെയ്യുന്നു. ഫെബ്രുവരി 18 , 19  തിയതികളില്‍ ശിലസ്ഥാപനപെരുന്നാളും ,മെയ്‌ 27,28 തിയതികളില്‍ കാട്ടുമങ്ങാട്ടു ഇളയ ബാവായുടെ ഓര്‍മ്മയും ഒക്ടോബര്‍ അവസാന ശനി , ഞായര്‍ ദിവസങ്ങളിൽ പ. പരുമല തിരുമേനിയുടെ ഓര്മയുമാണ് പ്രധാന പെരുന്നാളുകൾ.

perunnal 2016 front
perunnal 2016 inner

error: Thank you for visiting : www.ovsonline.in