പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന് തുടക്കമായി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.പ്രകൃതി ദൈവത്തിന്‍റെ വരദാനമാണെന്നും പ്രകൃതിക്ക് നാശം വരുത്തുന്ന നടപടികള്‍ മാനവരാശിയെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ഇടവരുത്തുമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്ക ബാവാ പറഞ്ഞു. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. സുന്നഹദോസ് വെളളിയാഴ്ച്ച സമാപിക്കും.അജണ്ട സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.അതേസമയം,സിനഡ് ചേരുന്ന  ദിവസങ്ങളില്‍ എങ്കിലും മെത്രാപ്പോലീത്തമാരുടെ ഡ്രസ്സ്‌ കോഡില്‍ ഏകീകരണം ആവിശ്യമാണെന്ന് വിശ്വാസികളില്‍ നിന്ന് അഭിപ്രായം  ഉയര്‍ന്നു.

error: Thank you for visiting : www.ovsonline.in