സ്വർഗ്ഗോന്നതൻ CD പ്രകാശനം ചെയ്തു

ഹെവൻലി ബെൽ ക്രിയേഷൻസ് പുറത്തിരക്കിയ സ്വർഗ്ഗോന്നതൻ എന്ന ക്രിസ്തീയ ഭക്തിഗാന സമാഹാരത്തിന്റെ CD പ്രകാശന കർമ്മം കുടശ്ശനാട് സെന്റ് സ്റ്റീഫൻ കത്തീഡ്രലിൽ വച്ച് നടന്നു. ഗായിക ദലീമ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ സോജി വർഗ്ഗീസ് ,ജോമി തമ്പാൻ, ബിബിൻ എന്നിവർ പങ്കെടുത്തു. സോജി വർഗ്ഗീസും ദീപും സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിരിക്കുന്നത് സജി മുളമൂട്ടിൽ, ഫാ. തോമസ് P മുകളിൽ, ജോബിൻസ്, ബിബിൻ എബ്രഹാം, ജിജി എന്നിവരാണ്. പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ആയി ബിനു K വർഗ്ഗീസ് പ്രവർത്തിച്ചു. CD യുടെ ലാഭവിഹിതം ഓർത്തഡോക്സ് സഭയുടെ സ്നേഹസ്പർശം പദ്ധതിക്കായി നൽകുമെന്ന് പ്രോജക്റ്റ് ഡയറക്റ്റർ ജോമി തമ്പാൻ അറിയിച്ചു. ഗായകർ: കെസ്റ്റർ, KG മർക്കോസ്, സോജി വർഗ്ഗീസ്, റോയി പുത്തൂർ, ജോബി എബ്രഹാം, അഞ്ജു ജോസഫ്, ശ്രേയ അന്ന ജോസഫ്, ലിന്റ ജോമി, റൂത്ത് സാറാ ജോബിൻസ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in