നൂറനാട് ലെപ്രോസി സാനറ്റോറിയം സന്ദർശനവും സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും

എം.ജി.ഓ.സി.എസ്.എം മാവേലിക്കര മെത്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിലെ ഗർബോ ( കർത്താവ് കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതിന്റെ) ഞായർ ആചരണത്തോടനുബന്ധിച്ച് നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ വച്ച് സാന്ത്വനം സഹായ പദ്ധതി നടത്തപ്പെട്ടു. മെത്രാസന സഹായ മെത്രാപ്പോലീത്ത അഭി.ഡോ.അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി അങ്കണത്തിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ

എം.ജി.ഓ. സി.എസ്.എം മെത്രാസന വൈസ് പ്രസിഡൻറ് ഫാ. തോമസ് മാത്യു കൊറ്റമ്പള്ളി അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികളെ അഭി.തിരുമേനി സന്ദർശിക്കുകയും പ്രത്യേകം പ്രാർത്ഥന നടത്തുകയും ചെയ്തു.സാമുഹിക പ്രതിബദ്ധതയ്ക്കും ജീവകാരുണ്യ പ്രവർത്തനത്തിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന എം.ജി.ഓ.സി.എസ്.എം മെത്രാസന നേതൃത്വത്തെ തിരുമേനി പ്രത്യേകം അഭിനന്ദിച്ചു. മെത്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, എം.ജി.ഓ. സി.എസ്.എം മേഖല പ്രസിഡന്റ് ഫാ. റ്റി. റ്റി. തോമസ്, ഫാ. വി. തോമസ്‌, കേന്ദ്ര വൈസ് പ്രസിഡന്റ്‌ പ്രൊഫ. വർഗീസ് പേരയിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി. പി. കോശി, മെത്രാസന പി.ആർ.ഓ വർഗീസ് പോത്തൻ, എം.ജി.ഓ. സി.എസ്.എം മെത്രാസന സെക്രട്ടറി നികിത് കെ സക്കറിയ, കിരൺ തോമസ്, മിറിൻ മാത്യു തുടങ്ങയവർ പങ്കെടുത്തു .തുടർന്ന് സ്നേഹവിരുന്നും നടത്തി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in