വിദ്യാരംഭ ഒരുക്ക ധ്യാനം നാളെ

കൊല്ലാട് :- സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ വിദ്യാരംഭ ക്ലാസ് ഇന്നു 3.30നു പള്ളിയിൽ നടക്കും. അഞ്ചുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ക്ലാസിനു ഷേർലി ജേക്കബ് നേതൃത്വം നൽകും.

വാകത്താനം:- വള്ളിക്കാട്ട് ദയറായിൽ ഔഗേൻ മാ‍ർ ദിവന്നാസിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നാളെ 11നു വിദ്യാരംഭ ഒരുക്ക ധ്യാനവും വ്യക്തിത്വ വികസന ക്ലാസും നടക്കും. തിരുവനന്തപുരം സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ ഫാ. ഗീവർഗീസ് മേക്കാട്ട് ക്ലാസുകൾക്കു നേതൃത്വം നൽകും.

പള്ളം:- സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ഒൻപതിന് വിദ്യാരംഭ ക്ലാസ് നടത്തും. ജാൻസി മോൾ അഗസ്റ്റിൻ (എടത്വ) ക്ലാസ് നയിക്കും.

error: Thank you for visiting : www.ovsonline.in