മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ

മുളന്തുരുത്തി :- മാർത്തോമ്മാ ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ഇന്ന് തുടങ്ങും. 6.30 ന് സെന്റ് തോമസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ പ്രഭാത നമസ്കാരം, ഏഴിന് കുർബാന, വൈകിട്ട് 6.30 മാർത്തോമ്മൻ പള്ളിയിൽ സന്ധ്യ നമസ്കാരം, സുവിശേഷ പ്രസംഗം. നാളെ 7.30 ന് മാർത്തോമ്മൻ പള്ളിയിൽ പ്രഭാത നമസ്കാരം, 8.30 നു കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം, കെ.ജെ.കുര്യക്കോസ് കോറെപ്പിസ്ക്കോപ്പ അനുസ്മരണം, ദശാംശ സ്വീകരണം, പുതുതായി പണിയുന്ന ഓർത്തഡോക്സ് സെന്റർ ഓഫിസ് സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമം. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക മെത്രാപ്പൊലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിയോ ജോർജ് മട്ടമ്മേൽ, ഫാ.അലക്സ് പി.ജോർജ് എന്നിവർ സഹകാർമികത്വം വഹിക്കും.

തേവര :- സെന്റ് തോമസ് ഓർത്ത‍ഡോക്സ് പള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും കൊണ്ടാടും. ഇന്ന് ആറിന് സന്ധ്യാ നമസ്കാരം, നാളെ 6.30 ന് പ്രഭാത നമസ്കാരം, 7.30 ന് കുർബാന, പ്രത്യേക സ്മരണാ ശുശ്രൂഷ, അനുസ്മരണ പ്രഭാഷണം, പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച എന്നിവ പെരുന്നാളിന്റെ ഭാഗമായി നടത്തപ്പെടുമെന്ന് വികാരി ഫാ. ജോൺ ജോർജ് അറിയിച്ചു.

പെരുവ:- മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കാവൽ പിതാവും അപ്പസ്തോലനുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്ന് 6.30നു സന്ധ്യാ പ്രാർഥന, പ്രസംഗം, നാളെ 8.15ന് കുർബാന, പ്രദക്ഷിണം, നേർച്ച. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് തോമസ്, സഹവികാരി ഫാ. ജോമോൻ ചെറിയാൻ എന്നിവർ നേതൃത്വം നൽകും.

അമയന്നൂർ :- കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ദുക്റോനോ പെരുന്നാൾ നാളെ ആചരിക്കും. രാവിലെ 6.45നു പ്രഭാത നമസ്കാരം, 7.45നു കുർബാന, അനുസ്മരണ പ്രസംഗം, പ്രദക്ഷിണം, നേർച്ചവിതരണം, ആദ്യഫലലേലം. വികാരി ഫാ. കുര്യാക്കോസ് വി.മാണി വെട്ടത്ത്, ട്രസ്റ്റി സ്റ്റീഫൻ സി.ഏബ്രഹാം, സെക്രട്ടറി ഷൈജു ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.

വാകത്താനം:-മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിനോടനുബന്ധിച്ച് നാളെ 8.15 ന് വാകത്താനം ഓർത്തഡോക്സ് വലിയ പള്ളിയിൽ സഹ വികാരി ഫാ. കുര്യൻ കുര്യാക്കോസ് കുർബാന അർപ്പിക്കും. കാരാട്ടുകുന്ന് സെന്റ് മേരീസ് പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന അച്ചന് തുടർന്നു യാത്രയയപ്പ് നൽകും. വികാരി ഫാ. ജോൺ ശങ്കരത്തിൽ അധ്യക്ഷത വഹിക്കും.

error: Thank you for visiting : www.ovsonline.in