കണ്ടനാട് മർത്തമറിയം ഓർത്തഡോക്‌സ്‌ പള്ളി കേസ് സാങ്കേതിക കാരണങ്ങൾ കൊണ്ട് തള്ളി

കണ്ടനാട് വി.മർത്തമറിയം ഓർത്തോഡോക്സ് സുറിയാനി കത്തീഡ്രൽ ദേവാലയത്തിന്റെ ഉടമവകാശത്തെ ചൊല്ലി, വികാരി നല്കിയിരുന്ന കേസ് (OS 21/2013) സാങ്കേതിക കാരണങ്ങളാൽ എറണാകുളം അഡീ.ജില്ലാ കോടതി (പള്ളി കോടതി) തള്ളി. 2017 ജൂലൈ 3ലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ് നിലവിൽ ഇടവക വികാരി നൽകിയ സെക്ഷൻ 92 പ്രകാരമുള്ള ഹർജി സാങ്കേതിക കാരണങ്ങളാൽ തള്ളപ്പെട്ടങ്കിലും, OS 36/1976 പ്രകാരം ഓർത്തഡോൿസ്‌ സഭയ്ക്കു നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നതും, ബഹു.ആർ.ഡി. ഒ യുടെ ഉത്തരവ് പ്രകാരം 2 ഭാഗത്തും നിന്നുള്ള വികാരിമാരല്ലാതെ മറ്റാരും കണ്ടനാട് പള്ളിയിൽ കാർമികത്വം വഹിക്കരുത് എന്നുമുള്ള എല്ലാ ഉത്തരവകളും നിലനിൽക്കുന്നതാണ് എന്നത് ശ്രദ്ധേയം.

2017 ജൂലൈ 3 ലെ ബഹു.സുപ്രീംകോടതി കോടതി വിധി മലങ്കര സഭയുടെ 1064 പള്ളികൾക്കും ബാധകം എന്നിരിക്കിലും, സാങ്കേതിക പ്രശ്നങ്ങളാൽ തള്ളി പോയ കേസിൽ, മറു പക്ഷം, അവർ ജയിച്ചു – ഓർത്തോഡോക്സ് വിഭാഗത്തിന് യാതൊരു അവകാശവും ഇല്ലെന്നൊക്കെയുള്ളത് കുപ്രചാരണങ്ങൾ മാത്രം.

മലങ്കര സഭയുടെ ഭാഗമാണ് കണ്ടനാട് ഭദ്രസനങ്ങളുടെ തലപ്പ ള്ളിയായ കണ്ടനാട് പള്ളി, അതു മലങ്കര മെത്രാപ്പോലീത്തക്കു കീഴിൽ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുക തന്നെ ചെയ്യും. വിശുദ്ധ ദൈവാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ടു ഇടവക മുന്നോട്ട് പോകും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in