പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 82-ആം ഓർമ പെരുന്നാളിന് കൊടിയേറി

കോട്ടയം :- പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 82-ാം ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് പരി. ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊടി ഉയര്‍ത്തുന്നു. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഫാ. കെ. സഖറിയാ റമ്പാന്‍ (മാനേജര്‍), യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്,  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവര്‍ സമീപം.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 82-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ പഴയസെമിനാരിയില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 23-ാം തീയതി രാവിലെ 8.30ന് പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 23 മുതല്‍ 25 വരെ കണ്‍വന്‍ഷന്‍ പ്രസംഗം നടത്തപ്പെടുന്നു. കണ്‍വന്‍ഷന്‍ പ്രസംഗങ്ങളുടെ ഉദ്ഘാടനം 23-ാം തീയതി അഭി. ഡോ. മാത്യൂസ്  മാര്‍ സേവേറിയോസ് നിര്‍വ്വഹിക്കും. ഫാ. ടൈറ്റസ് ജോണ്‍ തലവൂര്‍, ഡോ. പി. കെ. ജോസുകുട്ടി, ഫാ. സഖറിയാ നൈനാന്‍ ചിറത്തലാട്ട്, എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കും. 25-ാം തീയതി വൈകുന്നേരം 2.30 മണിക്ക് ചരിത്രസെമിനാര്‍ നടത്തപ്പെടും. ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ശ്രീ. വര്‍ഗ്ഗീസ് പേരയില്‍, എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. 26-ാം തീയതി രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ദ്ധദിന ധ്യാനം നടക്കും. പ്രൊഫ. തോമസ് കുരുവിള ധ്യാനം നയിക്കും. വൈകുന്നേരം 5.30 മണിക്ക് കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് പഴയസെമിനാരിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 6.30 ുാ ന്  സെമിനാരിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് ഫാ. ഡോ. ഒ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. 8.30 മണിക്ക്  റാസായും പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 27-ാം തീയതി രാവിലെ 7.30 മണിക്ക് പ്രഭാതനമസ്ക്കാരം, 8.30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 11 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്‍റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും.  ശ്രുതി മന്ദിരത്തില്‍ ഡോ. യാക്കുബ് മാര്‍ ഐറേനിയോസിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസസംഗമത്തില്‍ ഫാ. കോശി പി. ജോഷ്വാ മുഖ്യസന്ദേശം നല്‍കും, മാത്യൂസ് മാര്‍ തേവോദോസ്യോസ് ഉദ്ഘാടനം ചെയ്യും. സോഫിയാ സെന്‍ററില്‍ നടക്കുന്ന ഭവന നിര്‍മ്മാണ സഹായ വിതരണം പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാ മാര്‍ തെയോഫിലോസ് അദ്ധ്യക്ഷത വഹിക്കും. 1 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും എന്ന് മാനേജര്‍ ഫാ. കെ. സഖറിയാ റമ്പാന്‍ അറിയിച്ചു.

error: Thank you for visiting : www.ovsonline.in