ഓ.വി.ബി.എസ് കുട്ടികളുടെ സഭ്യമായ മുദ്രാവാക്യം വിളി വൈറല്‍ (വീഡിയോ)

“ജയ്‌ ജയ്‌ കാതോലിക്കോസ്,കാതോലിക്ക സിംഹാസനം നീണാള്‍ വാഴട്ടെ” ഓര്‍ത്തഡോക് സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍(ഓ.വി.ബി.എസ്)കുട്ടികളുടെ മുദ്രാവാക്യം വിളി സമൂഹ മാദ്ധ്യമങ്ങലില്‍ വൈറലാവുകയാണ്.മറ്റുള്ളവരെ വൃണപ്പെടുത്താതെയുള്ള സഭ്യമായ മുദ്രാവാക്യം വിളി വേറിട്ടു.കുഞ്ഞു മനസ്സുകളില്‍ വിഷം കുത്തി നിറച്ചു ദുരൂപയോഗിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടു വരുന്നത്.എന്നാല്‍,വ്യത്യസ്തത പുലര്‍ത്തുന്ന ഇതിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മട്ടാഞ്ചേരി കൂനിന്‍ കുരിശ് തീര്‍ത്ഥാടന പള്ളിയിലാണിത്.ഓ.വി.ബി.എസ് ക്ലാസുമായി ബന്ധപ്പെട്ടു ചരിത്ര പ്രധാനമായ ദേവാലയങ്ങളിലേക്ക് ടൂറു പള്ളികള്‍ സംഘടിപ്പിക്കുന്ന പതിവുണ്ട്.പത്തനംതിട്ട പന്തളത്ത് പൂഴിക്കാട് സെന്‍റ്   ജോര്‍ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ നിന്നുള്ള സംഘമാണെന്നാണ് വിവരം.

error: Thank you for visiting : www.ovsonline.in