മാരാമൺ സെന്‍റ്  ഗ്രിഗോറിയോസ് ചാപ്പൽ കൂദാശ 14,15 തീയതികളില്‍

ആലപ്പുഴ : പുരാതന വാസ്തുശിൽപ ചാരുതയോടെ മാരാമണ്‍  സമഷ്ടി ഓർത്തഡോക്സ് സെന്‍റെറില്‍   നിർമിച്ച സെന്‍റ്  ഗ്രിഗോറിയോസ് ചാപ്പൽ കൂദാശയ്ക്കും പ്രതിഷ്ഠയ്ക്കും ഒരുങ്ങുന്നു. 14നും 15നും ആണ് കൂദാശ ചടങ്ങുകൾ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും.14ന് നാലു മണിക്ക് മാരാമൺ മർത്തമറിയം പഴയ സുറിയാനി പള്ളിയിൽനിന്ന് വിശിഷ്ടാതിഥിക ളെ സമഷ്ടിയിലേക്കു സ്വീകരിക്കും. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സന്ദേശം നൽകും. സപ്തതി ആഘോഷി ക്കുന്ന പരിശുദ്ധ ബാവായെ അനുമോദിക്കും. ആറു മണിക്കു സന്ധ്യാനമസ്കാരം. തുടർന്ന് കൂദാശയുടെ ഒന്നാം ഭാഗം നടക്കും.

14079757_586233431548240_8457619510626266687_n

പതിനഞ്ചിനു രാവിലെ ഏഴിന് കൂദാശയുടെ രണ്ടാം ഭാഗവും കുർബാനയും. തോട്ടപ്പുഴശേരി പഞ്ചായത്തിൽ മാരാമണ്ണിലെ പമ്പാതീരത്തെ മനോഹരമായ സ്ഥലത്താണ് ചാപ്പൽ‍. 2010ൽ ആണ് സമഷ്ടി സ്ഥാപിച്ചത്. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് സമഷ്ടിയുടെ വളർച്ചയ്ക്കു പിന്നിൽ. പുതുതലമുറയിൽ കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കാൻ പച്ചക്കറി കൃഷി, തേനീച്ച വളർത്തൽ, പശുവളർത്തൽ, ആടുവളർത്തൽ‍, കോഴിവളർത്തൽ, മത്സ്യക്കൃഷി തുടങ്ങിയവ ഇവിടെ നടത്തുന്നു. ഔഷധസസ്യങ്ങളെയും അപൂർവ ഇനം വൃക്ഷങ്ങളെയും പക്ഷികളെയും ഇവിടെ സംരക്ഷിക്കുന്നു. കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ
തെങ്ങുഗവേഷണ പഠനങ്ങളും മാതൃകാ ഡെയറി ഫാമും ഇവിടെ നടക്കുന്നു.

രണ്ടാം വെള്ളിയാഴ്ചകളിൽ ബൈബിൾ ക്ലാസ് നടക്കുന്നുണ്ട്. ഹയർ സെക്കൻഡറി വിദ്യാർഥിക ൾക്കു വ്യക്തിത്വ വികസന ക്യാംപുകൾ, പരിസ്ഥിതി പഠന സംവാദങ്ങൾ, മത്സ്യ വികസന വകുപ്പിന്റെ പരിശീലന ക്ലാസുകൾ, പമ്പ സംരക്ഷണ സമിതിയുടെ ബോധവൽക്കരണ ക്ലാസുക ൾ, വൈദിക സമ്മേളനങ്ങൾ എന്നിവയും നടത്തുന്നു. സമഷ്ടിയിലെത്തുന്നവർക്കു പ്രാർഥിക്കാ നും ധ്യാനയോഗം നടത്താനും മറ്റുമായി കഴിഞ്ഞ വർഷമാണ് ചാപ്പൽ നിർമാണം തുടങ്ങിയത്. ഫാ. ടൈറ്റസ് ജോർജ്, ഫാ. പി.ടി. മാത്യൂസ്, ഉമ്മൻ ഐപ്പ്, റോയി മുത്തൂറ്റ്, അനിൽ പി. വർഗീസ്, ബിജോയ് തോമസ്, അജു ജോർജ്, തോമസ് ജോൺ, എ.പി. ഏബ്രഹാം, എ. ജോസഫ് തുടങ്ങിയവർ ചാപ്പൽ നിർമാണത്തിനു നേതൃത്വം നൽകി. ബിജു സി. തോമസാണ് രൂപകൽപന നടത്തിയത്. കൺവൻഷൻ സെന്റർ, ക്യാംപ് സെന്റർ, പരുമല പദയാത്രികർക്കുള്ള വിശ്രമ കേന്ദ്രം എന്നിവയും ഇവിടെ ലക്ഷ്യമിടുന്നു.

error: Thank you for visiting : www.ovsonline.in