വിഘടിത വിഭാഗത്തിന്‍റെ ഐസക് ഒസ്താത്തിയോസ് മെത്രാനുള്ള മറുപടി

ഇല്ലാതായിത്തീർന്ന യാക്കോബായ സഭയുടെ ശൂന്യാകാശത്ത് മാത്രം ഭദ്രാസനമുള്ള ഐസക് മാർ ഒസ്താത്തിയോസ് മെത്രാച്ചൻ കോലഞ്ചേരിയിൽ നടത്തിയ കുളിരുമാറ്റുന്ന പ്രസംഗം, മറ്റുള്ളവരെപ്പോലെ ഈയുള്ളവനും കേട്ടു.

ഒരു മെത്രാച്ചനോടുള്ള എല്ലാ ബഹുമാനാദരവുകളോടും കൂടി പറയട്ടെ… മുൻപിൽ ഇരുന്ന പട കഴുതകളുടെ മുൻപിൽ ഇങ്ങനെ ആളാകുമ്പോൾ …. ഈ വിഢിത്തം പുലമ്പുന്നത് മൈക്കിലൂടെ കേൾക്കുന്ന പൊതുജനം കൂടി പുറത്തുണ്ടെന്ന് ഓർക്കണമായിരുന്നു…

1 . അങ്ങയുടെ തുടക്കം “..യാക്കോബായ സഭ ഇന്ന് പ്രതിസന്ധിയിലല്ല… പ്രതിസന്ധി മറുഭാഗത്തിനാണ്…”  ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ.. അല്ലെ? പ്രതിസന്ധി ഇല്ലങ്കിൽ ഈ വെപ്രാളമെല്ലാം എന്തിനാ? നാടുനീളെ വിശ്വാസ പ്രഖ്യാപന റാലി.. വിശദീകരണ യോഗങ്ങൾ …. ഇനി എറണാകുളത്ത് സമ്മേളനം നടത്താൻ പോകുന്നു.. റിവ്യൂ പെറ്റീഷൻ വേണമെന്നും വേണ്ടാന്നും… വാലിൽ തീ പിടിച്ചപോലെ എന്തിനാ ഓടുന്നത്? ആത്‌മവിശ്വാസം നഷ്ടപ്പെട്ട അങ്ങയോട് ഞങ്ങൾക്ക് സഹതാപം മാത്രം..

2. പരിശുദ്ധ കാതോലിക്കാ ബാവായുടെ കൽപ്പനയിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ പേര് ചേർത്തതാണ് അടുത്ത മനപ്രയാസം…. മനപ്രയാസം ഉണ്ടാകുന്നതിനു മുൻപ് യെൽദോ ബാവായുടെ ജീവചരിത്രം ആദ്യം എഴുതിയ യാക്കോബായ സഭയിലെ നെടുന്തള്ളിൽ ബ. സ്കറിയാ കത്തനാരുടെ കൃതി വായിച്ചു നോക്കുന്നത് നല്ലതായിരിക്കും.

യെൽദോ ബാവായെ പരിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാത്രിയർക്കീസിന് പലതവണ നിവേദനങ്ങൾ കൊടുത്തു. നേരിൽ കണ്ട് പല പ്രാവശ്യം പറഞ്ഞു.. പക്ഷെ ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ ഒഴിവാക്കി… പത്രോസ് പാത്രിയർക്കീസ് പറഞ്ഞു ആ കബർ മദ്ബഹായിൽ നിന്ന് പൊളിച്ചു മാറ്റണമെന്ന്. കുറുപ്പുംപടി പള്ളിയിൽ ചെന്ന പാത്രിയർക്കീസ് അടുത്തുള്ള കോതമംഗലം പള്ളി സന്ദർശിക്കാൻ തയ്യാറായില്ല. അവിടെയുണ്ടായിരുന്ന ഓർമ്മ കബർ പൊളിപ്പിക്കുകയും ചെയ്തു എന്ന ടി അച്ചന്‍റെ കുറുപ്പുംപടി പള്ളി ചരിത്രത്തിൽ ഉണ്ട് … അതും ഒന്ന് വായിച്ചു നോക്കണം.. യെൽദോ ബാവ അന്ത്യോക്യൻ അല്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്..

യെൽദോ ബാവായെ പരിശുദ്ധനായി പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് ആണ്. 1947 -ൽ.  അല്ലാതെ ഒരു ശീമക്കാരനുമല്ല.. ശീമക്കാരുടെ ഏറാന്മൂളികളുമല്ല..  ഇതെല്ലാം കഴിഞ്ഞു ജനത്തിന്‍റെ കണ്ണിൽ പൊടിയിടാൻ 1987-ൽ പാത്രിയർക്കീസിന്‍റെ വക ഒരു പ്രഖ്യാപനം.. 1987-നു മുൻപ് യെൽദോ ബാവായെ പരിശുദ്ധന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തി പ്രാര്തഥന ചൊല്ലിയിരുന്നത് ഏതു പാത്രിയർക്കീസ് പറഞ്ഞിട്ടാണ്? മലങ്കര സഭയുടെ സുന്നഹദോസ് നിശ്ചയം അനുസരിച്ചാണ്.. കാശു കൊടുത്ത സ്ഥാനം  പ്രാപിച്ചാൽ ഇത്രയൊക്കെയേ ബോധം ഉണ്ടാകുകയുള്ളൂ..

3. യാക്കോബിന്‍റെ തകസായുടെ കാര്യം പറഞ്ഞുവല്ലോ.. യെരുശലേമിൽ ഗ്രീക്ക് ഭാഷയിൽ ഉണ്ടായ തക്സ സുറിയാനിയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് ആറാം നൂറ്റാണ്ടിലാണ്… മെത്രാച്ചൻ ഇതൊന്നും അറിഞ്ഞിട്ടില്ല? കേരളത്തിൽ, ഇത് മലങ്കര ഓർത്തഡോക്സുകാരൻ മാത്രമല്ല ഉപയോഗിക്കുന്നത്… തൊഴിയൂർ സഭ, മാർത്തോമ്മാ സഭ, മലങ്കര റീത്ത്.. എന്നിട്ടു ഓർത്തഡോക്സുകാരന്‍റെ മുതുകത്തേക്കു മാത്രം കയറാൻ വരുന്നതിന്‍റെ സൂക്കേടാ മനസ്സിലാകാത്തത്..

4 . പാവപ്പെട്ടവനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പറഞ്ഞത് ശരിയാണ്.. പാവപ്പെട്ട വിശ്വസികളെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ച ആണല്ലോ ഇവിടെവരെ യാക്കോബായ വിഭാഗം എത്തിയത്.. അവരുടെ സമ്പത്തും ആൾ ബലവും .എന്തിനേറെ പറയുന്നു.. പെണ്ണുങ്ങളുടെ കെട്ടുതാലിവരെ ഇപ്രാവശ്യം ഊരിമേടിച്ചില്ലേ…  മെത്രാച്ചൻ തന്നെ സമ്മതിച്ചല്ലോ.. ഇത് “നല്ല മാർഗ്ഗമല്ല” എന്ന്.. ആ ബോധം ഉള്ളത് നല്ലതാ.

5. പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഉപദേശക സമിതിയെ വച്ചതാണ് പിന്നത്തെ സങ്കടം.. മെത്രാച്ചൻ ഈ ലോകത്തെങ്ങുമല്ലേ ജീവിക്കുന്നത്? ഉപദേശക സമിതിയെ വച്ചത് ഇത്ര വലിയ അപരാധമാണെങ്കിൽ…. രാഷ്ട്ര തലവന്മാരും ഭരണാധികാരികളും എല്ലാം ചെയ്യുന്നത് വളരെ മോശമായ കാര്യമാണല്ലോ? പച്ചിലക്കാട് അരമനയിൽ നിന്നിറങ്ങി മറ്റു സഭകളിലെ കാര്യങ്ങളൊക്കെ മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാ.. ഇങ്ങനത്തെ വിഢിത്തം വിളമ്പാതെ ഇനിയെങ്കിലും സൂക്ഷിക്കാം..

നല്ലത് ചൊല്ലിക്കൊടുക്കാൻ ഉണ്ടായിരുന്നേൽ ശ്രേഷ്ടൻ ഇങ്ങനെ യാക്കോബായ സഭയെ പിച്ച ചട്ടി എടുപ്പിക്കില്ലായിരുന്നു.. ഒരിക്കലും കയറാൻ പറ്റാത്ത ആഴത്തിലേക്ക് തള്ളി ഇടുകയില്ലായിരുന്നു….

6 . “ഒസ്താത്തിയോസേ നീ പോയി മരിക്ക്” എന്ന്  ശ്രേഷ്ടൻ പറയും. അതുകേട്ട് മെത്രാൻ പോയി ചാവുകയും ചെയ്യും. അത്രയല്ലേ ബോധമുള്ളൂ.. ചത്താൽ ശ്രേഷ്ടനു ലാഭമാ.. കിട്ടിയ കാശ് ലാഭം.. ആ സ്ഥാനത്തേക്ക് വേറൊന്നിന്‍റെ കയ്യിൽ നിന്ന് പണം മേടിച്ച നിയമിക്കുകയും ചെയ്യാം.. കള്ള ഇടയന്മാരാ പോയി മരിക്കാൻ പറയുകയുള്ളൂ.. പക്ഷെ യാഥാർത്‌ഥ ഇടയൻ  തന്‍റെ ആടുകൾക്ക് വേണ്ടി ജീവൻ കൊടുക്കും.. അതാണ് പരിശുദ്ധ കാതോലിക്കാ ബാവ.. അത് അറിയണമെങ്കിൽ സെൻസ് വേണം, സെന്സിബിലിറ്റി വേണം സെന്സിറ്റിവിറ്റി വേണം..

7 . അങ്ങയുടെ പ്രയോഗം “സുറിയാനി അല്പം പഠിച്ച കോനാട്ട് മല്‌പാനും ഔഗേൻ ബാവയും..” അതിഷ്ടപ്പെട്ടു…. സുറിയാനിയിൽ മഹാ  പണ്ഡിതനായ അങ്ങേക്ക് ഇവർ വിവർത്തനം ചെയ്തത് ചൊല്ലി വിറ്റ് കീശ വീർപ്പിക്കാനല്ലേ അറിയൂ.. അന്തസുണ്ടെങ്കിൽ ഇതെല്ലാം തനിയെ വിവർത്തനം ചെയ്ത ഉപയോഗിക്ക്..

8. തിരുമേനിയുടെ പേര് സുറിയാനിയിലാക്കണം … ഐസക് മാറ്റി സുറിയാനി രൂപം ആക്കണം.. അതുപോലെ ഒസ്താത്തിയോസ് എന്ന ഗ്രീക്ക് പേര് മാറ്റി ഏതേലും കൊള്ളാവുന്ന സുറിയാനി പേരും കൂടി ആക്കണം എന്ന ഒരപേക്ഷയും ഉണ്ട്.

9 . പിന്നെ പറഞ്ഞത് മുടക്കപ്പെട്ടവർ.. ഡ്യൂപ്ലിക്കേറ്റ… അതിപ്പോൾ ലോകം മുഴുവനും മനസ്സിലായി ഡ്യൂപ്ലിക്കേറ്റ ആരാണെന്നു…………… ഒറിജിനൽ ഇങ്ങനെ സ്വയം വിളിച്ചു പറയേണ്ട .. ഇവിടുത്തെ ജനത്തിനു പറയാതെ മനസ്സിലാകും.. മെത്രാച്ചോ.. പനിനീർ പുഷ്പത്തിന്‍റെ പുറത്ത് എഴുതി വയ്‌ക്കേണ്ട പനിനീർ പുഷ്പമാണെന്നു..  മൈക്കിലൂടെ വിളിച്ചുകൂവുകയും വേണ്ട… ഒറിജിനൽ ആണെന്ന് ബോധ്യം ഇല്ലാത്തതുകൊണ്ടല്ലേ ചെല്ലുന്നിടത്തെല്ലാം ഒറിജിനൽ ആണെന്ന് വിളിച്ചു പറയുന്നത്.. ഡ്യൂപ്ലിക്കേറ്റ ആണെന്ന് അറിയാമെന്നതിനാൽ സ്വയം പറഞ്ഞു മനസ്സിൽ ഉറപ്പിക്കുകയാണെന്നു മനസ്സിലായി…

“മുടക്കപ്പെട്ടവർ” ആരാ തിരുമേനി? .. ഹൂദായ കാണാൻ 7  – ആം അദ്ധ്യായം 2  – ആം ഖണ്ഡിക സമയം പോലെ വായിച്ചു നോക്കണം.. “ധനം കൊണ്ട് സ്ഥാനം കരസ്ഥമാക്കുന്ന എപ്പിസ്കോപ്പായും അയാളെ വാഴിച്ചയാളും — പത്രോസായ എന്നാൽ സീമൂൻ എന്ന വിധം  — മുടക്കപ്പെടണം.”

അപ്പൊ. പ്രവ. 8 : 18  -21  ചേർത്തു വായിച്ചു നോക്കണം.. പ. പത്രോസ് ശ്ലീഹാ, ധനവുമായി പരിശുദ്ധാത്മാവിനെ പ്രാപിക്കാൻ വന്ന  ക്ഷുദ്രക്കാരൻ ശീമോനെ ശപിക്കുന്നത്.. എപ്പോഴും പത്രോസ് ശ്ലീഹായുടെ കാര്യം പറയുന്ന നിങ്ങളല്ലേ മുടക്കപ്പെട്ടവർ?.. പത്രോസ് ശ്ലീഹ നിങ്ങളെ ശപിച്ചു മാറ്റി നിർത്തിയിരിക്കുവാണെന്ന സത്യം  ബോധ്യം വരുന്ന അന്നേ നിങ്ങൾ നന്നാവുകയുള്ളൂ.. ഇങ്ങനെ കള്ളത്തരവുമായി പാവപ്പെട്ട ജനത്തിന്‍റെ വിശ്വാസത്തെ ചൂഷണം ചെയ്തു നടക്കുമ്പോൾ കുളിരില്ല… തിരുമേനിക്ക് ഒട്ടും കുളിരില്ല..

Biju P.T

error: Thank you for visiting : www.ovsonline.in