പോത്താനിക്കാട് മേഖല സുവിശേഷ യോഗം

കോതമംഗലം : പോത്താനിക്കാട് ഉമ്മിണിക്കുന്നു സെന്റ്‌ മേരീസ്‌ മാഹ ഇടവക,ഞാറക്കാട് സെന്റ്‌ ജോണ്‍സ് ,പുളിന്താനം സെന്ര്‍ ജജോണ്‍സ്, ചാത്തമറ്റം സെന്റ്‌ പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്, മുള്ളരിങ്ങാട് സെന്റ് മേരീസ്‌ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നുഹ്റോ 2018 ബൈബിള്‍ കണ്‍വന്‍ഷന്‍ 22,23,24 തീയതികളിലായി പോത്താനിക്കാട് സെന്റ്‌ മേരീസ്‌ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ഉദ്ഘാടനം ചെയ്യും.ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്,ഫാ.വര്‍ഗ്ഗീസ് മാത്യു,ഫാ.സഖറിയ നൈനാന്‍,ഫാ.ഫിലിപ്പ് തരകന്‍ വചന പ്രഘോഷണം നടത്തും.എഴുന്നേറ്റു പ്രകാശിക്ക;നിന്‍റെ പ്രകാശം വന്നിരിക്കുന്നു എന്നതാണ് ചിന്താവിഷയം.

error: Thank you for visiting : www.ovsonline.in