പിറവം ഓർത്തഡോക്സ് പള്ളി ആക്രമണം: 70 പേർക്കെതിരെ പോലീസ് കേസ്

പിറവം: സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അതിക്രമിച്ചുകടന്ന് നാശനഷ്ടം വരുത്തിയ കേസിൽ പാത്രിയർക്കീസ് വിഭാഗം വൈദീകൻ ഫാ വർഗീസ് പനച്ചിയിൽ ഉൾപ്പെടെ 70 പേർക്കെതിരെ പോലീസ് കേസെടുത്തു.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് എസ് ഐ വി ഡി റെജിരാജ് പറഞ്ഞു. ഓർത്തഡോക്സ് സഭാഅംഗങ്ങൾ ആരാധന നടത്തി പുറത്തുപോയതിനു പിന്നാലെ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് വൈദീകരുടെ നേതൃത്വത്തിൽ പാത്രിയർക്കീസ് വിഭാഗം പള്ളിയിൽ അനധികൃതമായി പ്രവേശിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്ന് ഇടവക വികാരി ഫാ സ്കറിയ വട്ടക്കാട്ടിൽ പറഞ്ഞു. സിസിടിവി ക്യാമെറകൾ നശിപ്പിക്കുകയും വി മദ്ബഹായിൽ കേടുപാടുകൾ വരുത്തുകയും, ഇടവകയുടെ രഥത്തിന്റെ ഭാഗങ്ങൾ കടത്തികൊണ്ടുപോയതായും  പരാതിയിൽ പറയുന്നു.

ബഹു സുപ്രീം കോടതി വിധിയനുസരിച്ച് പിറവം പള്ളിയുടെ അവകാശം ഓർത്തഡോക്സ് സഭക്കാണ്. ബഹു സുപ്രീം കോടതിവിധിയെ ധിക്കരിച്ചുകൊണ്ടു വിഘടിത വിഭാഗം നിരവധി ആക്രമണങ്ങൾ ഇതിനകം തന്നെ ചെയ്തുകഴിഞ്ഞു. ഭരണകൂട ഒത്താശയോടെയാണ് വിഘടിത ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങളും എന്ന ആരോപണം ശക്തമാണ്.

error: Thank you for visiting : www.ovsonline.in