പെരുമ്പാവൂർ പള്ളി:- യാക്കോബായ വിഭാഗത്തിന്റെ ഹർജ്ജി തള്ളി

കൊച്ചി: പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ വൈദീകർക്കും, 1934 ഭരണഘടനാ അംഗീകരിക്കാത്തവർക്കും നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ ഹർജ്ജിയിൽ വാദം നടക്കുകയും, പ്രസ്തുത കേസിനു സെക്ഷൻ 92 ആവശ്യമുണ്ടെന്നും, ഹർജ്ജി പള്ളിക്കോടതിയിലാണ് പരിഗണിക്കേണ്ടതെന്നും IA ആയി യാക്കോബായ വിഭാഗം ആവശ്യപ്പെടുകയും, എന്നാൽ പ്രസ്തുത IA പെരുമ്പാവൂർ മുൻസിഫ് കോടതി തള്ളുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ യാക്കോബായ വിഭാഗം ബഹുമാനപെട്ട ഹൈക്കോടതിയെ സമീപിക്കുകയും ആവശ്യങ്ങൾ രണ്ടും ബഹുമാനപെട്ട കോടതി തള്ളിക്കൊണ്ട് ഓർത്തഡോക്സ് സഭക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയാണ്.

പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ വാദം പൂർത്തിയായിരിക്കുന്ന ഹർജ്ജിയിൽ വിധി ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം.

മലങ്കര ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മറ്റി അംഗമായിരുന്ന സഭയുടെ ധീര രക്തസാക്ഷി മലങ്കര വർഗീസിന്റെയും, തോട്ടപ്പാട്ട് ഉതുപ്പ് കുര്യാക്കോസിന്റെയും മാതൃ ഇടവക പള്ളികൂടിയാണ് പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളി. ഡിസംബർ 5 -നു അദ്ദേഹത്തിന്റെ ഓർമ്മ ഇടവക ആചരിക്കുകയാണ്.

ഓർത്തഡോക്സ് സഭക്കുവേണ്ടി Adv റോഷൻ ഡി അലക്സാണ്ടർ ഹാജരായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in