കുടുംബബന്ധം ദൃഢമായാൽ കുറ്റകൃത്യം കുറയും: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം : കുടുംബബന്ധങ്ങൾ ശക്തമാകുമ്പോൾ കുറ്റകൃത്യങ്ങൾ കുറയുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകദിനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബമാണ് ദൈവമെന്നു കരുതി കുഞ്ഞുങ്ങൾക്കായി സമയം കണ്ടെത്താൻ മാതാപിതാക്കൾ തയാറാകണം. മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സ്നേഹം ലഭിക്കാതെ വരുമ്പോഴാണ് കുട്ടികൾ മറ്റു സ്നേഹം തേടി വീടുവിട്ടുപോകുന്ന തെന്ന് പൊലീസ് കേസുകൾ വ്യക്തമാക്കുന്നു.

വിലപിടിപ്പുള്ള സമ്മാനങ്ങളെക്കാൾ, സങ്കീർണമായ ജീവിതത്തിൽ വീഴാതിരിക്കാനുള്ള ഉപദേശങ്ങളാവണം കുട്ടികൾക്കു നൽകേണ്ടതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. വികാരി ഫാ. മാത്യു ഫിലിപ്പ്, സഹവികാരി ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ, അജിവർഗീസ് ബത്തേരി, ട്രസ്റ്റി ജേക്കബ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in